ചപ്പാരപ്പടവ: ജില്ലയിലെ മികച്ച ഹരിത സേനയ്ക്കുള്ള സി കൃഷ്ണൻ സ്മാരക പുരസ്‌കാരം ലഭിച്ച ചപ്പാരപ്പടവ പഞ്ചായത്ത് ഹരിത സേനയ്ക്ക് ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യുണിറ്റ് ആദരവ് നൽകി. തുടർന്ന് ശുചിതോത്സവത്തിന്റെ ഭാഗമായി ചപ്പാരപ്പടവ ഹെൽത്ത് സെന്ററുമായി സഹകരിച്ചു ആരോഗ്യ ക്യാമ്പും നടത്തി.
ചപ്പാരപ്പടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം നടത്തി. പ്രിൻസിപ്പൽ അഹമ്മദ് എം പി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് കോർഡിനേറ്റർ മനീഷ എൻ എസ് ചപ്പാരപ്പടവ പി എച്ച് സി ജെ എച്ച് ഐ ബെർലിൻ ഷൈൻ, മുഹമ്മദ് അൻവർ കെ പി, അനിത കെ, ജാസ്മിൻ ടി ജോസ് എന്നിവർ സംസാരിച്ചു
chapparappadavu haritha karma sena