പാപ്പിനിശ്ശേരി: കേരള പ്രവാസി സംഘം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. ചെറുകുന്ന് തറയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു.
"കേന്ദ്ര സർക്കാർ ക്ഷേമ നിധിയിലേക്കായി വിഹിതം അനുവദിക്കുക" എന്ന മുദ്രാവാക്യം ഉയർത്തി, ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഒക്ടോബർ 7, 8 തീയതികളിൽ രാത്രി-പകൽ സമരം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.


ജാഥാ ക്യാപ്റ്റൻ സി. കെ. പുഷ്പജൻ, വൈസ് ക്യാപ്റ്റൻ കെ. പവിത്രൻ, മാനേജർ രമേശൻ അരയാൽ എന്നിവർ നേതൃത്വം വഹിച്ചു. സി. കെ. പുഷ്പജൻ, യു. വി. സുഗുണൻ എന്നിവർ സംബന്ധിച്ചു.
Kerala Pravasi Sangh