തളിപ്പറമ്പ്: പറശിനിക്കടവ് യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷപരിപാടികള്‍ക്ക് തുടക്കമായി.സ്‌കൂള്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊവ്വലില്‍ നിന്നും നടന്ന വിളമ്പര ഘോഷയാത്ര ക്ഷേത്ര കലാഅക്കാദമി അവാര്‍ഡ് ജേതാക്കളായ ഡോ: ഒ.അനില, പ്രശാന്ത് പറശ്ശിനി എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.വി.സതീദേവി അധ്യക്ഷത വഹിച്ചു.


നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ.വി.പ്രേമരാജന്‍ മാസ്റ്റര്‍, കെ.പി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ യു.രമ, സ്‌കൂള്‍ മാനേജര്‍ പി.പി.സുവര്‍ണന്‍, പറശിനിക്കടവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ.രൂപേഷ്, ഹെഡ്മാസ്റ്റര്‍ പി.പത്മനാഭന്‍, കെ.പി.ശിവദാസന്‍, പി.വി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.സംഘാടകസമിതി ചെയര്‍മാന്‍ എം.വി.ജനാര്‍ദനന്‍ സ്വാഗതവും പ്രധാനധ്യാപിക കെ. ഷീന നന്ദിയും പറഞ്ഞു.
Parasinikkadavu UP School centenary celebrations begin