വളപട്ടണം :ഡ്യൂട്ടിക്കിടെ അപകടകരമായി ഓടിച്ചു വന്ന കാർ നിർത്താൻ ആവശ്യപ്പെട്ട എസ്.ഐയെ കാറിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. മാടായി മഹ്ദാർ മസ്ജിദിന് സമീപത്തെ നഫീസ മൻസിലിൽ കെ.ഫായിസ് അബ്ദുൽ ഗഫൂർ (23), മാട്ടൂൽ കാവിലെപറമ്പയിലെ പി പി. നിയാസ് (22) എന്നിവരെയാണ് വളപട്ടണം എസ്.ഐ. ടി. എം. വിപിനും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 7 മണിയോടെ വളപട്ടണം പാലത്തിന് സമീപത്താണ് സംഭവം.
എസ്.ഐ.യും സംഘവും ട്രാഫിക് ഡ്യൂട്ടിക്കിടെ പാപ്പിനിശേരി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് അപകടകരമാംവിധം ഓടിച്ചു വന്ന കെ എൽ. 13. എ.യു. 1548നമ്പർ കാർ കൈകാണിച്ച് റോഡരികിൽ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇടിച്ച് തെറിപ്പിച്ച് ഔദ്യോഗികകൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും കാർ കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു. അപകടം വരുത്തിയ കാർ എതിർ വശത്ത് നിന്നും വന്ന കെ എൽ 13.എ.ജെ.4578 നമ്പർ ഓട്ടോയിൽ ഇടിച്ച ശേഷം റോഡരികിലെ മതിലിലിടിച്ചാണ് നിന്നത്.


Two arrested