തളിപ്പറമ്പ: നഗരസഭയിലെ സ്ക്രാപ്പ് അഴിമതിയിൽ ഭരണപക്ഷത്തെ പ്രമുഖർക്ക് കൃത്യമായ പങ്കുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തി കൊണ്ട് പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ അധികാരികൾ തയ്യാറാവണമെന്നും ഒരു ജീവനക്കാരനെ മാത്രം ബലിയാടാക്കി പ്രശ്നം ഒതുക്കി തീർക്കാൻ സമ്മതിക്കില്ലെന്നും എസ്ഡിപിഐ തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി.
നഗരസഭയിലെ ആക്രി സാധനലേലത്തിൽ അഴിമതിയും ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ സെക്ഷൻ ക്ലർക്കിനെ സസ്പെൻഷൻ ചെയ്ത സംഭവം ഭരണപക്ഷത്തിരിക്കുന്ന പ്രമുഖന്മാരായ പല നേതാക്കളുടെയും പങ്ക് പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്നും കേവലം ഒരു ജീവനക്കാരനിൽ ഒതുങ്ങുന്ന അഴിമതിയല്ല നഗരസഭയിൽ നടന്നതെന്നും വിജിലൻസ് അന്വേഷണത്തിനു മാത്രമേ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ട് വരാൻ സാധിക്കുകയുള്ളുവെന്നും എസ്ഡിപിഐ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെടുന്നു.


യോഗത്തിൽ മുൻസിപ്പൽ പ്രസിഡണ്ട് എ ഷുഹൂദ്, സെക്രട്ടറി അബൂബക്കർ, നസീർ കല്ലാലി, ഷെഫീക്ക് തുടങ്ങിയവർ സംബന്ധിച്ചു
Scrap corruption in the municipality