മേക്കാഡം ടാറിങ് ചെയ്‌ത് അഭിവൃദ്ധിപ്പെടുത്തിയ ഇരിണാവ് മടക്കര മാട്ടൂൽ റോഡ് ഉദ്ഘാടനം ഒക്ടോബർ 12 ന് ഞായറാഴ്ച വൈകു 5 മണിക്ക് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് എം വിജൻ എം എൽ എ അറിയിച്ചു.
ഇരിണാവ് മുതൽ മാട്ടൂൽ വരെയുള്ള റോഡ് 3 ഘട്ടങ്ങളിലായിട്ടാണ് പ്രവൃത്തി പൂർത്തികരിച്ചത്. 4.259 കി മീ നീളത്തിലും 5.50 മീറ്റർ വീതിയിലും ആണ് മെക്കാഡം ചെയത് അഭിവൃദ്ധിപ്പെടുത്തുന്നതിന്. സംസ്ഥാന സർക്കാർ 3.29 കോടി രൂപയാണ് അനുവദിച്ചത്. ആവശ്യമായസ്ഥലത്ത് കലുങ്ക് നിർമ്മിച്ചും താഴ്ന്ന പ്രതലങ്ങളിൽ റോഡ് ഉയർത്തിയും മെക്കാഡം ടാറിങ്ങ് ചെയ്‌ത് ആവശ്യമായ റോഡ് സുരക്ഷാ അടയാളങ്ങൾ ഏർപ്പെടുത്തിയു, കൾവർട്ട്, കവറിംഗ് സ്ലാബ് എന്നിവ ഉൾപ്പെടുത്തിയുമാണ് റോഡ് നിർമ്മാണം പൂർത്തികരിച്ചതെന്നും എം വിജിൻ എം എൽ എ പറഞ്ഞു.
Minister P.A. Muhammed Riyas will inaugurate the Irinavu-Madkara Mattul Road