തളിപ്പറമ്പിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കുന്നില്ല, മെർച്ചന്റ്സ് അസോസിയേഷൻ

തളിപ്പറമ്പിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കുന്നില്ല, മെർച്ചന്റ്സ് അസോസിയേഷൻ
Dec 16, 2025 07:17 PM | By Sufaija PP

തളിപ്പറമ്പ്: പട്ടണത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളായ ഹൈവേ മെയിൻ റോഡ് ബസ്റ്റാൻഡ് ജംഗ്ഷൻ കേന്ദ്രീകരിച്ചുകൊണ്ട് അനധികൃതമായി നാടോടി കുടുംബങ്ങൾ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാവുന്ന രീതിയിൽ അനധികൃത കച്ചവടവും താമസവും തുടങ്ങിയിരിക്കുകയാണ്.

പ്രാഥമിക കാര്യങ്ങൾ പോലും വഴിവക്കിലും റോഡുകളിലും വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലും ചെയ്തുകൊണ്ട് വൃത്തിഹീനമായ സാഹചര്യം ഒരുക്കി ആരോഗ്യ പ്രശ്നങ്ങൾ വരെ പരത്തുന്ന രീതിയിലാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കുടുംബങ്ങൾ നഗരത്തിലെ പ്രധാന കവാടങ്ങളിലും ബസ്റ്റാൻഡ് പരിസരങ്ങളിലും കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങൾ ആയിട്ട് ക്യാമ്പ് ചെയ്യുന്നത്.

വർഷത്തിൽ കിട്ടുന്ന സീസൺ കച്ചവടം ചെയ്യാനോ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് വരാനോ പൊതുജനങ്ങൾക്ക് നടക്കാനോ സാധിക്കാത്ത രീതിയിൽ വാഹനങ്ങളിലും സ്ഥാപനങ്ങളിലും വന്ന് കുട്ടികളും സ്ത്രീകളും വല്ലാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുകയാണ് ഇത് കണ്ടില്ലെന്ന് നടിക്കുന്ന അധികാരികൾ കണ്ണ് തുറക്കണമെന്ന് തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ-പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

പട്ടണത്തിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും പൊതു ജനങ്ങൾക്കും മനസ്സമാധാനത്തോടും സ്വാതന്ത്രത്തോടും സഞ്ചരിക്കാനും ഉപജീവനം നടത്താനും സാഹചര്യം ഒരുക്കണമെന്ന് തളിപ്പറമ്പ് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ് ജനറൽ സെക്രട്ടറി വി താജുദ്ദീൻ ട്രഷറർ ടി.ജയരാജ് സെക്രട്ടറികെ. കെ. നാസർ എന്നിവർ ആവശ്യപ്പെട്ടു.

Merchants Association

Next TV

Related Stories
‘പോറ്റിയെ കേറ്റിയെ’…. പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്ന്  സിപിഐഎം

Dec 16, 2025 04:14 PM

‘പോറ്റിയെ കേറ്റിയെ’…. പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്ന് സിപിഐഎം

‘പോറ്റിയെ കേറ്റിയെ’…. പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്ന് സിപിഐഎം...

Read More >>
കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്; കൈപ്പത്തി അറ്റു

Dec 16, 2025 04:07 PM

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്; കൈപ്പത്തി അറ്റു

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്. കൈപ്പത്തി...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ കേസ്

Dec 16, 2025 02:46 PM

പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ കേസ്

പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ...

Read More >>
അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്

Dec 16, 2025 12:35 PM

അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്

അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്...

Read More >>
ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്

Dec 16, 2025 12:31 PM

ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്

ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്...

Read More >>
തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു

Dec 16, 2025 12:20 PM

തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു

തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു...

Read More >>
Top Stories