കണ്ണൂർ: ജില്ലയിൽ സിപിഎം കലാപത്തിന്കോപ്പുകൂട്ടുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി . മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരു സിപിഎം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റ സംഭവം സിപിഎം കേന്ദ്രങ്ങളിൽ ആയുധം താഴെ വെക്കാൻ പ്രവർത്തകർ തയ്യാറായിട്ടില്ലഎന്നസന്ദേശമാണ് നൽകുന്നത് .
തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിനു ശേഷം അധികാരം നഷ്ടപ്പെട്ട സിപിഎം ജില്ലയിൽ ക്രിമിനലുകളെ കയറൂരിവിട്ട്സമാധാനന്തരീക്ഷത്തിന് ഭംഗം വരുത്തുകയാണ് .പാനൂർ മേഖലകളിൽ വടിവാളുമായി സിപിഎം ക്രിമിനുകൾ വീടുകളിൽ കയറി കൊലവിളി നടത്തുന്നു, ,പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർക്കുന്നു. ജില്ലയിലെ മറ്റിടങ്ങളിൽ യുഡിഎഫ്സ്ഥാനാർത്ഥികളെയും ബൂത്ത് ഏജന്റുമാരേയും ആക്രമിച്ചു പരിക്കേൽപ്പിക്കുന്നു .സ്ഥാനാർത്ഥിക്ക് മത്സരിക്കാൻനോമിനേഷൻഒപ്പിട്ടുനൽകിയവരെഭീഷണിപ്പെടുത്തുന്നു.അവരുടെവീടുകൾആക്രമിക്കുന്നു,പാർട്ടിഓഫീസുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നു. ഇങ്ങനെ ജില്ലയിൽസിപിഎംപ്രവർത്തകർ,നേതൃത്വത്തിന്റെ അറിവോടുകൂടി അഴിഞ്ഞാടുകയാണ് . ജില്ലാ സെക്രട്ടറിയുടെപഞ്ചായത്ത് വാർഡ് ഡിവിഷനും ബ്ലോക്ക് ഡിവിഷനും യുഡിഎഫ് പിടിച്ചെടുത്ത ജാള്യത മറക്കാനാണ് അണികളെ കയറൂരി വിട്ടിട്ടുള്ളത് . ജില്ലയിൽ പോലീസ് ആരുടെയോ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പോലീസ് സംവിധാനം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ജില്ല കലാപകലുഷിതമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം ജില്ലയിൽ ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാകണം.
പോലീസ് നിഷ്ക്രിയർ ആവാതെ കർശനമായി ആക്രമങ്ങളെ നേരിടാൻ തയ്യാറാകണം ,ബോംബുകളും വടിവാളുകളുമായി രംഗത്തിറങ്ങിയിട്ടുള്ളവർക്ക് നേരെ പൊലീസ് അലസമനോഭാവം കാട്ടിയാൽ കണ്ണൂർ ജില്ലയിൽ അത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇട വരുത്തുന്ന വിധത്തിലേക്ക് മാറിപ്പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Muslim league
































