ദുബൈ കെഎംസിസി കണ്ണൂർ മണ്ഡലം പ്രസിഡണ്ട് മൊയ്‌ദു മഠത്തിലിന്റെ അധ്യക്ഷതയിൽ ദുബൈ കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് സൈനുദ്ധീൻ ചേലേരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സമ കാലിക പ്രവാസ ജീവിതത്തിൽ സുരക്ഷാ പദ്ധതിയുടെ ആവശ്യകത അദ്ദേഹം പ്രതിപാധിച്ചു.
സംസ്ഥാന വെൽഫയർ കമ്മിറ്റിയുടെ വൈസ് ചെയർമാൻ, ഒ. മൊയ്‌ദു മുഖ്യ പ്രഭാഷണം നടത്തി. വെൽഫയർ സ്കീം പദ്ധതിയുടെ ഗുണ വിവരങ്ങൾ അദ്ദേഹം സവിസ്തരം വിശദീകരിച്ചു.


കണ്ണൂർ ജില്ലാ വെൽഫയർ ചെയർമാനും മണ്ഡലം നിരീക്ഷകനുമായ റഫീഖ് പി.കെ, ജില്ലാ വെൽഫയർ ജനറൽ കൺവീനർ, അലി ഉളിയിൽ എന്നിവർ പരിപാടിയിൽ മുഖ്യാഥിതികളായിരുന്നു.
ദുബായ് കെഎംസിസി സംസ്ഥാന ജോയന്റ് സിക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാബ്ര ഉൽബോധന പ്രസംഗത്തിലൂടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സംഘടയുടെ പ്രാധാന്യവും സാമൂഹത്തിൽ നമ്മുടെ സ്വീകാര്യതയും സദസ്സിനെ ഓർമ്മിപ്പിച്ചു
ദുബൈ കെഎംസിസി ജില്ലാ ജന:സെക്രട്ടറി, റഹ്‌ദാദ് മൂഴിക്കര, സെക്രട്ടറി മുനീർ ഐകൊടിച്ചി , കണ്ണൂർ മണ്ഡലം സെക്രട്ടറി റിസാൽ മഠത്തിൽ, ആഷിഖ് മുക്കണ്ണി, വെൽഫയർ കൺവീനർ അർഷിൽ ആയിക്കര, മണ്ഡലം വനിതാ വിംഗ് പ്രസിഡന്റ് ഇർഫാന മൊയ്‌ദു, തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
മണ്ഡലം ഭാരവാഹികളായ നിഹ്മത്തുല്ല അറക്കൽ, മുഷ്ത്താഖ് വാരം, റാഷിദ് സി, മുഹമ്മദ് തൻവീർ, ഷംഷാജ് പുറത്തീൽ, റിയാസ് വാരം, വുമൺസ് വിംഗ് ഭാരവാഹികളായ ശഹദ റാഷിദ്, അനീസ ഷഫീക്, സഹറ സുബൈർ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ മുഹമ്മദ് അയാസ് തായത്ത് സ്വാഗതവും ടി. സി നാസർ നന്ദിയും പറഞ്ഞു.
Dubai KMCC Kannur