ദുബായ് അഴീക്കോട് മണ്ഡലം കെ.എം സി.സി മാസാന്തര ഭാരവാഹി മീറ്റിംഗും പരിശുദ്ധ ഉംറ നിർവഹിക്കാൻ പോകുന്ന മണ്ഡലം ഭാരവാഹി ശൗക്കത്ത് അലവിലിന് യാത്രായപ്പും നൽകി. യോഗത്തിൽ സുനീത് ചാലാട് അദ്ധ്യക്ഷതയും ശംഷീർ അലവിൽ ഉത്ഘാടനവും നിർവഹിച്ചു.
സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഹംസഫർ നമ്മൾ ഒരുമിച്ച്. വെൽഫെയർ ക്യാമ്പ് വിജയ്പ്പിക്കുന്നതിൻ്റെ ആവശ്യതകളെ കുറിച്ച് വെൽഫെയർ കോർഡിനേറ്റർ ജലീൽ പുഴാതി വിശദമായി സംസാരിച്ചു ഹംസഫർ ക്യാമ്പ് പരിപൂർണ്ണ വിജയത്തിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകൾക്കും 50 പേരെ ചേർക്കുവാനുള്ള ടാർഗറ്റ് നൽകുവാൻ തീരുമാനിച്ചു. അടുത്ത മാസം പകുതിയോടു കൂടി ഒരു ഏകദിന യാത്ര നടത്താൻ തീരുമാനിച്ചു.
ഹംസഫർ വെൽഫെയർ ക്യാമ്പിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തുന്ന പഞ്ചായത്തിനെ മണ്ഡലതലത്തിൽ അനുമോദിക്കുവാൻ തീരുമാനിച്ചു യോഗത്തിൽ അക്സർ മാങ്കടവ് സ്വാഗതവും നൗഷാദ് പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു മണ്ഡലം ഭാരവാഹികളായ ശൗക്കത്ത് അലവിൽ മുഹമ്മദ് ആദം ഇബ്രാഹിം പുഴാതി സാജിദ് വളപ്പട്ടണം എന്നിവ ആശംസയർപ്പിച്ചു.
meeting and farewell ceremony organized