പുതിയങ്ങാടി :കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് തീപിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരാൾ മരിച്ചു.ഒഡീഷ കുർദ് സ്വദേശി സുഭാഷ് ബഹറ (53)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെ കൂടിയാണ് സംഭവം.
പുതിയങ്ങാടി കടപ്പുറത്ത് വാടക കോട്ടേഴ്സിൽ താമസിക്കുന്ന ഒഡീഷ കുർദ് സ്വദേശികളായ നിഘം ബഹ്റ, ശിവ ബഹ്റ,ജിതേന്ദ്ര ബഹ്റ എന്നിവർക്കും തീപിടുത്തത്തിൽ പൊള്ളലേറ്റിരുന്നു. പുതിയങ്ങാടി കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോകുന്ന പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുന്നവരാണ് നാലുപേരും.


രാത്രി താമസിക്കുന്ന റൂമിൽ നിന്നു തന്നെ ഭക്ഷണം പാകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാതെ കിടന്നുറങ്ങുകയും രാവിലെ എണീറ്റ് ഇവരിൽ ഒരാൾ ബീഡി പറ്റിക്കാൻ ലൈറ്റർ ഉരച്ചതോടെയാണ് തീപിടുത്തം ഉണ്ടായത്.
One person died after a cooking gas cylinder leaked and caught fire