100 ഫ്രെയിമുകളിലായി 1600ലധികം സ്റ്റാമ്പുകൾ, കണ്ണൂർ പെക്സ് 2025 സ്റ്റാമ്പ് എക്സിബിഷൻ ഉത്ഘാടനം ചെയ്തു

100 ഫ്രെയിമുകളിലായി 1600ലധികം സ്റ്റാമ്പുകൾ, കണ്ണൂർ പെക്സ് 2025 സ്റ്റാമ്പ് എക്സിബിഷൻ ഉത്ഘാടനം ചെയ്തു
Oct 15, 2025 03:07 PM | By Sufaija PP

കണ്ണൂർ: സമൂഹത്തോട് സ്നേഹവും വിശാലമായ സൗഹൃദവും അൽപം സാമ്പത്തികവുമുണ്ടെങ്കിൽ വളർത്തി കൊണ്ട് വരാൻ വലിയ ഹോബിയാണ് സ്റ്റാമ്പ് ശേഖരണമെന്ന് കണ്ണൂർ കുടുംബ കോടതി ജഡ്ജ് ആർ.എൽ.ബൈജു അഭിപ്രായപ്പെട്ടു. കണ്ണൂർ പോസ്റ്റൽ ഡിവിഷൻ കണ്ണൂരിൽ സംഘടിപ്പിച്ച കണ്ണൂർ പെക്സ് -2025 സ്റ്റാമ്പ് എക്സിബിഷൻ ഭദ്രദീപം കൊളുത്തി ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവതലമുറകളിലെ ലഹരി പ്രേരണ മാറ്റിയെടുക്കാൻ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിച്ച് അവരെ വഴിതിരിച്ച് വിടാൻ ഇത്തരം പ്രദർശനങ്ങളിലൂടെ കഴിയണമെന്ന് ജഡ്ജ് നിർദ്ദേശിച്ചു. നോർത്തൻ റീജിയൻ പോസ്റ്റ് മാസ്റ്റർ ജനറൽ സയീദ് റാഷിദ് അധ്യക്ഷത വഹിച്ചു.

കണ്ടൽക്കാട് - സ്പെഷൽ കവർ പി.എം.ജി. ജഡ്ജിക്ക് നൽകി പ്രകാശനം ചെയ്തു. ജഡ്ജ് ആർ.എൽ.ബൈജുവിന്റെ ഫോട്ടോ പതിച്ച മൈ സ്റ്റാമ്പ് നോർത്തേൻ റീജിയൻ പോസ്റ്റൽ ഡയരക്ടർ വി.ബി ഗണേഷ് കുമാർ ജഡ്ജ്ന് സമ്മാനിച്ചു. പോസ്റ്റൽ ഡയരക്ടർ വി.ബി.ഗണേഷ് കുമാർ , എ.പി.എം.ജി.വിഷ്ണു അംബരീഷ്, കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് സി.കെ.മോഹനൻ, കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഡി.ഷൈനി, തലശ്ശേരി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് പി.സി.സജീവൻ എന്നിവർ പ്രസംഗിച്ചു. 100 ഫ്രൈമുകളിലായി 1600 ലധികം സ്റ്റാമ്പുകൾ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.

പ്രദർശന നഗരിയിൽ നാളെ (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് ആറാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് കത്തെഴുത്ത് മത്സരവും ഉച്ചയ്ക്ക് 2 മണിക്ക് ക്വിസ് മത്സരവും നടക്കും. ഇന്ന് വൈകീട്ട് തപാൽ ജീവനക്കാരുടെയും കൂടുംബാംഗങ്ങളുടെയും കലാ പരിപാടികൾ അരങ്ങേറും.ബർണ്ണശ്ശേരി ഇ.കെ.നായനാർ അക്കാദമി ഹാളിൽ ഇന്ന് ആരംഭിച്ച ദ്വിദിന സ്റ്റാമ്പ് പ്രദർശനം നാളെ (വ്യാഴാഴ്ച) സമാപിക്കും.

stamp exhibition inaugurated

Next TV

Related Stories
ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്

Oct 15, 2025 03:23 PM

ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്

ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ...

Read More >>
4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

Oct 15, 2025 03:18 PM

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന്...

Read More >>
നടുവിലിലെ പ്രജുലിന്റെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ

Oct 15, 2025 03:17 PM

നടുവിലിലെ പ്രജുലിന്റെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ

നടുവിലിലെ പ്രജുലിന്റെ കൊലപാതകം: ഒരാൾ കൂടി...

Read More >>
 ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ കഴിയുന്ന കണ്ണൂര്‍ സ്വദേശി പിടിയിൽ

Oct 15, 2025 03:11 PM

ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ കഴിയുന്ന കണ്ണൂര്‍ സ്വദേശി പിടിയിൽ

ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ കഴിയുന്നയാൾ...

Read More >>
ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം

Oct 15, 2025 10:36 AM

ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം

ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച്...

Read More >>
നടുവിലിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ, മറ്റൊരാൾ ഒളിവിൽ

Oct 15, 2025 10:30 AM

നടുവിലിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ, മറ്റൊരാൾ ഒളിവിൽ

നടുവിലിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ, മറ്റൊരാൾ...

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall