പെരളശ്ശേരി: പെരളശ്ശേരിയിൽ ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നൽകിയ ആളുടെ വീടിന് മുന്നിൽ സ്ഫോടക വസ്‌തു എറിഞ്ഞു. കെട്ടിട ഉടമയായ ശ്യാമളയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ കെട്ടിടത്തിലാണ് ബിജെപി ഓഫീസ് പ്രവർത്തിക്കാനായി കടമുറി വിട്ടു നൽകിയത്. നാളെയാണ് ഓഫീസിൻ്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. സംഭവത്തിൽ ചക്കരക്കൽ പോലീസ് കേസെടുത്തു.
An explosive device was thrown in front of the house