എഫ്.എൻ.പി.ഒയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ ധർണ്ണ നടത്തി

എഫ്.എൻ.പി.ഒയുടെ  നേതൃത്വത്തിൽ തപാൽ ജീവനക്കാർ ധർണ്ണ നടത്തി
Oct 14, 2025 08:04 PM | By Sufaija PP

കണ്ണൂർ: പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചു പൂട്ടലിനെതിരെ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിച്ചത്. ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് ഡോ: ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.

സേവന മേഖലകളെ അപ്പാടെ തകർത്ത് രാജ്യത്തിൻ്റെ പൊതു സമ്പത്താകെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്രസർക്കാരിൻ്റെ നയത്തെ തൊഴിലാളികൾ ചെറുക്കുമെന്ന് ഡോ: ജോസ് ജോർജ് പ്ലാത്തോട്ടം പറഞ്ഞു. എഫ്.എൻ.പി.ഒ. സംസ്ഥാന അസി. സെക്രട്ടറി പി.വി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ്,ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ഇ. മനോജ് കുമാർ , സംസ്ഥാന അസി.സെക്രട്ടറി ദിനു മൊട്ടമ്മൽ , കെ.രാഹുൽ, പി.ടി.രന്ദീപ്, വി.കെ.രതീഷ് കുമാർ,ഷജിൽ നമ്പ്രോൻ,എം.കെ. ഡൊമിനിക്ക്,സി.വി.ചന്ദ്രൻ, എം. നവീൻ എന്നിവർ പ്രസംഗിച്ചു.

fnpo

Next TV

Related Stories
ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നൽകിയ ആളുടെ വീടിന് മുന്നിൽ സ്ഫോടക വസ്‌തു എറിഞ്ഞു

Oct 14, 2025 08:06 PM

ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നൽകിയ ആളുടെ വീടിന് മുന്നിൽ സ്ഫോടക വസ്‌തു എറിഞ്ഞു

ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നൽകിയ ആളുടെ വീടിന് മുന്നിൽ സ്ഫോടക വസ്‌തു...

Read More >>
യുവാവിനെ മര്‍ദ്ദിക്കുകയും ബൈക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

Oct 14, 2025 07:39 PM

യുവാവിനെ മര്‍ദ്ദിക്കുകയും ബൈക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

യുവാവിനെ മര്‍ദ്ദിക്കുകയും ബൈക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതിരെ...

Read More >>
സിപിഎം നേതാവ് വയക്കാടി ബാലകൃഷ്ണൻ നിര്യാതനായി

Oct 14, 2025 07:36 PM

സിപിഎം നേതാവ് വയക്കാടി ബാലകൃഷ്ണൻ നിര്യാതനായി

സിപിഎം നേതാവ് വയക്കാടി ബാലകൃഷ്ണൻ...

Read More >>
ചെങ്കൽ പണയിൽ മാലിന്യങ്ങൾ തള്ളിയതിന് 27500 രൂപ പിഴ ചുമത്തി

Oct 14, 2025 07:33 PM

ചെങ്കൽ പണയിൽ മാലിന്യങ്ങൾ തള്ളിയതിന് 27500 രൂപ പിഴ ചുമത്തി

ചെങ്കൽ പണയിൽ മാലിന്യങ്ങൾ തള്ളിയതിന് 27500 രൂപ പിഴ...

Read More >>
ശ്രീകണ്ഠാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

Oct 14, 2025 04:49 PM

ശ്രീകണ്ഠാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

ശ്രീകണ്ഠാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ...

Read More >>
പുതിയങ്ങാടിയില്‍ ഗ്യാസ് സിലിൻഡര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യബന്ധന തൊഴിലാളിയും മരിച്ചു

Oct 14, 2025 01:56 PM

പുതിയങ്ങാടിയില്‍ ഗ്യാസ് സിലിൻഡര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യബന്ധന തൊഴിലാളിയും മരിച്ചു

പുതിയങ്ങാടിയില്‍ ഗ്യാസ് സിലിൻഡര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യബന്ധന തൊഴിലാളിയും...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall