തളിപ്പറമ്പ്: ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പോലീസ് കേസെടുത്തു. പട്ടുവം മുള്ളൂലിലെ ഡി. കുഞ്ഞിക്കണ്ണൻ്റെ (74) പരാതിയിലാണ് കെ.എൽ. 13. എ. എക്സ്. 7466 നമ്പർ സ്വകാര്യ ബസിലെ കണ്ടക്ടർ അഖിലിനെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്.
ഈ മാസം 12 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് ബസ് സ്റ്റാൻ്റിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരൻ ബസിൽ കയറുന്ന സമയം സ്റ്റെപ്പിൽ നിന്ന് തടസ്സം ഉണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിൽ തടഞ്ഞു വെച്ച് പ്രതി കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
Case filed against conductor