ചപ്പാരപ്പടവ്: തണലറ്റവർക്ക് തുണയാവുക എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് ആലക്കോട് സോൺ കമ്മിറ്റി നടത്തുന്ന സോൺ സാന്ത്വനയാത്ര നാളെ ഉച്ചക്ക് 2 മണിക്ക് നാടുകാണി അൽ മഖറിൽ നിന്ന് തുടക്കം കുറിക്കും.
സമസ്ത ജില്ലാ സെക്രട്ടറി അബ്ദുൽ ഹകീം സഅദി ഫ്ലാഗ് ഓഫ് ചെയ്യും.ജാഥക്ക് ജബ്ബാർ കുറ്റേരി, യൂനുസ് അമാനി നേതൃത്വം നൽകും .
മുഹമ്മദ് ബാഖവി, നൗഫൽ സഖാഫി, മുനീർ നാടുകാണി, അസ് ലം എരുവാട്ടിസംബന്ധിക്കും.യാത്രകൾ രാത്രി 8 മണിക്ക് ചപ്പാരപ്പടവിലും വായാടും സമാപിക്കും.
യാത്രയിൽ കിറ്റ് വിതരണം, രോഗി സന്ദർശനം, മെഡിക്കൽ & ഡയാലിസിസ് കാർഡ് വിതരണം എന്നിവ നടക്കും.
SYS




































