തളിപ്പറമ്പ്: സി.പി.എം നേതാക്കൾ വാർത്താ സമ്മേളനത്തിൽ സി.പി.ഐ ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതും വസ്‌തുതകൾക്ക് നിര ക്കാത്തതുമാണെന്ന് സി.പി.ഐ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒരു വിഷയം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്.
എൽ.ഡി.എഫ് ഐക്യത്തോടെ മുന്നോട്ട് പോകുന്നതിനുള്ള മുൻകൈ പ്രവർത്തനമാണ് മണ്‌ഡലത്തിലാകെ സി.പി.ഐ നടത്തിയിട്ടുളളത്. എന്നാൽ ചില പ്രദേശങ്ങളിൽ ഐക്യത്തോടെ പ്രവർത്തിക്കാൻ സി.പി.എമ്മിൻ്റെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടായിട്ടില്ല. അതിൻ്റെ ഭാഗമായിട്ടാണ് പാളയാട് വാർഡിൽ നടന്നിരിക്കുന്ന ചില സംഭവങ്ങൾ സൂചിപ്പിക്കുന്നത്. മുന്നണിയോടൊപ്പം പോകണമെന്നതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ഓഫീസിൽ ഉഭയകക്ഷി ചർച്ചകൾ പോലും നടന്നിട്ടുളളത്. എന്നാൽ യോജിച്ച് പോകാൻ അവിടെയെടുത്ത തീരുമാനങ്ങൾ തുടർച്ചയായി ലംഘിക്കുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്.
പാളയാട്, പുഴക്കുളങ്ങര വാർഡുകൾ ജയിച്ചിരുന്നുവെങ്കിൽ തളിപ്പറമ്പ നഗര ഭരണം എൽ.ഡി.എഫിന് ലഭിക്കുമായിരുന്നു. ഈ സ്വപ്‌നം തല്ലിക്കെടുത്തിയത് സി.പി.എമ്മിലെ ഒരു വിഭാഗമായിരുന്നു. സി.പി.എം നേതൃത്വം ഇത് ഗൗരവത്തോടെ കാണണം.
മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ വിവിധ രാഷ്ട്രീയ കക്ഷികളും ബഹുജനങ്ങളും ഉൾക്കൊള്ളുന്ന ഒരു കൂട്ടായ്‌മയാണ്. ഇവരുടെ നേതൃത്വത്തിൽ കുറേ വർഷങ്ങളായി വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ പുതുവൽസര പരിപാടി നടത്താൻ മൈക്ക് പെർമിഷന് ഡിസംബർ 15 ന് തന്നെ അവർ പോലീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഡിസംബർ 30 വരെ പോലീസ് അനുവാദം നൽകുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. പുതുവൽസര പരിപാടി നടത്താൻ ഇത്തവണ സി.പി.എം അനുകൂല യുവധാര ക്ലബ്ബിന് ഉദ്ദേശമുണ്ടായിരുന്നില്ല. എന്നാൽ റസിഡൻസ് പരിപാടി നിർത്തി വെപ്പിക്കാൻ മറ്റാരുടെയോ പ്രേരണയാൽ പോലീസ് ഗൂഢാലോചന നടത്തി യുവധാര ക്ലബ്ബുകാരെ കൊണ്ട് അപേക്ഷ എഴുതി വാങ്ങുകയായിരുന്നു. റസിഡൻസ് പരിപാടിക്ക് വരാമെന്ന് ഏറ്റിരുന്ന ഗായകസംഘത്തെ വിളിച്ച് ജാമ്യ മില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും മറ്റും പറഞ്ഞ് പോലീസ് ഭീഷണി പ്പെടുത്തുകയുണ്ടായി.
ഡിസംബർ 31 ന് പകൽ 11.30 ന് പട്രോളിംഗിനിടെ സംശയാസ്‌പദ നിലയിൽ കാണപ്പെട്ടുവെന്നും കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ ത്തോടെ പരുങ്ങി നിൽക്കുന്നതായി കണ്ടുവെന്നും ആരോപിച്ച് സി.പി.ഐ ജില്ലാ കൗൺസിലംഗം കോമത്ത് മുരളീധരൻ, മണ്‌ഡലം കമ്മിറ്റി അംഗം എം. വിജേഷ്, ബ്രാംഞ്ച് സെക്രട്ടറി കെ. ബിജു, ഷിജു എന്നിവരെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി തളിപ്പറമ്പിൽ പൊതു പ്രവർത്തനം നടത്തുന്ന മുൻ നഗരസഭ വൈസ് ചെയർമാൻ കോമത്ത് മുരളീധരനെ പോലീസ് അധികാരികൾക്ക് അറിയില്ല എന്നത് വിചിത്രമായ കാര്യ മാണ്. ഈ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാനും പൊതുജന മദ്ധ്യ ത്തിൽ അവഹേളിക്കാനും മാനസികമായി പിഢിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണ് പോലീസ് നടത്തിയത്.
ഡിസംബർ 31 ന് രാത്രി മുതൽ 1 ന് പുലർച്ചെ വരെ തളിപ്പറമ്പിൻ്റെ വിവിധ പ്രദേശങ്ങളിൽ ന്യൂഇയർ പ്രോഗ്രാം നടത്തിയിട്ടുണ്ട്. എന്നാൽ സി.ഐ. ബാബുമോൻ, അഡീ.എസ്.ഐ. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ മാന്തം കുണ്ടിൽ മാത്രം ഇടക്കിടെ പോലീസ് എത്തി വളരെ മോശമായി പെരുമാറു കയും മൈക്ക് ഓഫ് ചെയ്യാൻ ഓപ്പറേറ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇത് ചോദ്യം ചെയ്ത നേതാക്കൾക്കെതിരെ പോലീസിൻ്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്ന ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർച്ചയായുള്ള കള്ളക്കേസുകളിൽ പ്രതിഷേധിച്ച് ജനുവരി 5 ന് രാവിലെ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പോലീ സ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ മാർച്ചിനെ അഭിവാദ്യം ചെയ്‌ത് സംസാരിച്ചു.
സമരം ഉൽഘാടനം ചെയ്‌ത സി.പി.ഐ നേതാവ് അഡ്വ.പി. അജയകുമാർ തളിപ്പറമ്പിലെ പോലീസ് കാണിക്കുന്ന നെറി കേടുകൾ തുറന്ന് കാട്ടിയിരുന്നു. മുഖ്യമന്ത്രിക്കോ, ആഭ്യന്തര വകുപ്പിനോ എതിരെ യാതൊരു പരാമർശവും നടത്തിയിരുന്നില്ല. എൽ.ഡി.എഫിൻ്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായാണ്' തളിപ്പറമ്പിലെ പോലീസ് പ്രവർത്തിക്കുന്നതെന്ന് തെളിവുകൾ നിരത്തി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടോ മൂന്നോ പേർ ഒഴികെ മാർച്ചിൽ പങ്കെടുത്ത എല്ലാവരും മാന്തംകുണ്ട് പ്രദേശത്തുകാരാണ്. ഇക്കാര്യം വിസ്മരിച്ചാണ് കുപ്രചരണം നടത്തുന്നത്.
ഏതാനും വർഷം മുമ്പ് അച്ചടക്ക നടപടിയെടുത്ത് സി.പി.ഐ പുറത്താ ക്കിയ പുല്ലായിക്കൊടി ചന്ദ്രൻ സി.പി.എം ൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി യപ്പോൾ യാതൊരു പ്രതികാര നടപടിയും ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാ യിരുന്നില്ല. എന്നാൽ നാലര വർഷം മുമ്പ് സി.പി.എം വിട്ട് സി.പി.ഐ യിൽ എ ത്തിയ കോമത്തിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരെ ശാരീരികമായും മാന സികമായും നിരന്തരം പീഡിപ്പിക്കുകയും പോലീസിനെ ഉപയോഗിച്ച് കളളക്കേസ് ചുമത്തുകയുമാണ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കാത്ത പക്ഷം സി.പി.ഐ അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കും.
ഇടതുപക്ഷ പാർട്ടികൾ നിരവധി വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ അപക്വമായ ഇത്തരം ഇടപെടലുകൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുകയെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കുന്നത് നന്നായിരിക്കും. സി.പി.ഐ ജില്ലാ കൗൺസിലംഗമായി പ്രവർത്തിക്കുന്ന സ: കോമത്ത് മുരളീധരനെയും സഖാക്കളെയും ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ഏത് ശ്രമത്തെയും ജനസമക്ഷം തുറന്ന് കാട്ടി ആശയ സമരത്തിലൂടെ പാർട്ടി ശക്തമായി നേരിടും. ജനങ്ങൾ അർപ്പിച്ച വിശ്വാസം മുറുകെ പിടിച്ച് സമാധാന പരമായ സ്വൈര്യ ജീവിതം ഉറപ്പാക്കുകയും ജനാധിപത്യ പരമായ രാഷ്ട്രീയ പ്രവർ ത്തനം മുന്നോട്ട് കൊണ്ടു പോകുക തന്നെ ചെയ്യുമെന്ന് നേതാക്കളായ കെ.വി. ഗോപിനാഥ് (സി.പി.ഐ ജില്ലാ എക്‌സി. അംഗം), ടി.വി. നാരായണൻ (മണ്‌ഡലം സെക്രട്ടറി),കോമത്ത് മുരളീധരൻ, പി.കെ.മുജീബ് റഹ്മാൻ, പി.എ. ഇസ്‌മയിൽ (എല്ലാവരും ജില്ലാ കൗൺസിൽ അംഗങ്ങൾ),എം. രഘുനാഥ് (തളിപ്പറമ്പ് ലോക്കൽ സെക്രട്ടറി) എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
CPI







































