സംസ്ഥാനത്തെ സ്‌കൂള്‍ അന്തരീക്ഷത്തില്‍ സമഗ്രമാറ്റം നിര്‍ദേശിക്കുന്ന കരട് റിപ്പോര്‍ട്ടിന് അംഗീകാരം. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയും. ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത പഠനാന്തരീക്ഷം സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കരട് റിപ്പോര്‍ട്ടില്‍ പൊതുജനങ്ങള്‍ക്ക് ഈമാസം ഇരുപത് വരെ നിര്‍ദേശങ്ങള്‍ അറിയിക്കാം. പുതിയ അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ആലോചന.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
School bag weight will be reduced





































