പിലാത്തറയിൽ നിന്നും നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളും ബാനറുകളും പിടികൂടി 25000 രൂപ പിഴയിട്ടു

പിലാത്തറയിൽ നിന്നും നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളും ബാനറുകളും പിടികൂടി 25000 രൂപ പിഴയിട്ടു
2025-11-29T18:24:00 | By Sufaija PP

പിലാത്തറ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പിലാത്തറ ടൗണിൽ പ്രവർത്തിച്ചു വരുന്ന പെന്റാ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത ഫ്ലെക്സ് റോളുകളും ഫ്ലെക്സിൽ പ്രിന്റ് ചെയ്ത വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വെച്ച ബാനറുകളും പിടികൂടി.

വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നതും ഉപയോഗത്തിനായി സംഭരിച്ചു വെച്ചതുമായ പതിനഞ്ചോളം ഫ്ലെക്സ് റോളുകളും സ്ഥാപനങ്ങൾക്ക് നൽകാൻ ഫ്ലെക്സിൽ പ്രിന്റ് ചെയ്ത 5 ബാനറുകളും സ്‌ക്വാഡ് പിടിച്ചെടുത്തു.രണ്ടാം തവണയാണ് പെന്റാ ഗ്രാഫിക്സിൽ നിന്ന് ഫ്ലെക്സ് ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. രണ്ടാം തവണത്തെ നിയമ ലംഘന ത്തിനു 25000 രൂപ പിഴ ചുമത്തി. 100 % കോട്ടൺ തുണി, പോളി എതിലീൻ എന്നീ വസ്തുക്കളിൽ മാത്രമേ പ്രിന്റ് ചെയ്യാൻ പാടുള്ളു എന്ന് ഇലക്ഷൻ കമ്മീഷൻ പെരുമാറ്റചട്ടം നിലവിൽ ഉള്ളപ്പോളാണ് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളിൽ പ്രിന്റ് ചെയ്തതും ചെയ്യാൻ സംഭരിച്ചു വെച്ചതുമായ നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങൾ സ്‌ക്വാഡ് പിടിച്ചെടുക്കുന്നത്.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ചെറുതാഴം ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സ്മിജേഷ് എം. കെ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: Banned flex products and banners seized from Pilathara

Next TV

Related Stories
പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

Jul 11, 2026 08:32 PM

പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

തളിപ്പറമ്പ് ജിയോ മൊബൈൽ കമ്പനി ജീവനക്കാരൻ വീട്ടിൽ വെച്ച് ഷോക്കേറ്റ് മരിച്ചു...

Read More >>
അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

Jul 11, 2026 08:22 PM

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ...

Read More >>
ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

Jul 11, 2026 08:19 PM

ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

Jul 11, 2026 08:14 PM

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി...

Read More >>
പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ കേസ്

Jul 11, 2026 05:20 PM

പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ കേസ്

പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ...

Read More >>
സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി എസ്‌ഐമാർക്ക്

Jul 11, 2026 05:07 PM

സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി എസ്‌ഐമാർക്ക്

സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി...

Read More >>
Top Stories

News Roundup