'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി
2026-07-11T15:39:00 | By Sufaija PP

ന്യൂഡല്‍ഹി: മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡല്‍ഹിയിലെത്തിയ പിണറായിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിണറായി വിജയന്‍ ക്ഷുഭിതനായത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താന്‍ പറയും. മാധ്യമങ്ങള്‍ വടിയും നീട്ടി നില്‍ക്കേണ്ടതില്ലെന്ന് പിണറായി പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ കേരള ഹൗസില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

പിണറായിയോട് വിഴിഞ്ഞം വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടാന്‍ ശ്രമിച്ചപ്പോഴായിരുന്നു അദ്ദേഹം ക്ഷുഭിതനായത്. 'നിങ്ങളുണ്ടല്ലോ.. ഞാന്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും. വടിയും നീട്ടിപ്പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല'പിണറായി പറഞ്ഞു. രാവിലെയും അദ്ദേഹം മാധ്യമങ്ങളോട് ക്ഷുഭിതനായിരുന്നു. കേരളാ ഹൗസില്‍നിന്നിറങ്ങി വാഹനത്തില്‍ കയറുന്നതിനിടെയായിരുന്നു അത്. മാധ്യമപ്രവര്‍ത്തകര്‍ വാഹനത്തിന് അടുത്ത് തടിച്ചുകൂടിയപ്പോഴാണ് അദ്ദേഹം കയര്‍ത്തത്. 'നിങ്ങള്‍ക്ക് ന്യൂസ് വേണം എന്നുവെച്ച് വാതിലടയ്‌ക്കേണ്ടേ' എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം.

Content Highlight: Pinarayi snaps at the media.

Next TV

Related Stories
പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

Jul 11, 2026 08:32 PM

പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

തളിപ്പറമ്പ് ജിയോ മൊബൈൽ കമ്പനി ജീവനക്കാരൻ വീട്ടിൽ വെച്ച് ഷോക്കേറ്റ് മരിച്ചു...

Read More >>
അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

Jul 11, 2026 08:22 PM

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ...

Read More >>
ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

Jul 11, 2026 08:19 PM

ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

Jul 11, 2026 08:14 PM

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി...

Read More >>
പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ കേസ്

Jul 11, 2026 05:20 PM

പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ കേസ്

പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ...

Read More >>
സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി എസ്‌ഐമാർക്ക്

Jul 11, 2026 05:07 PM

സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി എസ്‌ഐമാർക്ക്

സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി...

Read More >>
Top Stories

News Roundup