കാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർ മരിച്ചു

കാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർ മരിച്ചു
2026-07-11T14:02:00 | By Sufaija PP

കാഞ്ഞിരോട്: ഇരിട്ടി - കണ്ണൂർ റൂട്ടിൽകാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവറായ ഇരിട്ടി സ്വദേശി മരിച്ചു.ഇരിട്ടിക്കടുത്ത് പയഞ്ചേരി വികാസ് നഗറിൽ സരോവരം നിവാസിൽ കെ.സുരേഷ് ബാബുവാ ( 5 4) ണ് മരിച്ചത്.

ഇന്ന് രാവിലെ 8.15ന് കാഞ്ഞിരോട് സർവീസ് സഹ.ബാങ്കിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് ട്രിപ്പ് പോവുകയായിരുന്ന സുരേഷ് ബാബുവിൻ്റെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ സുരേഷ് ബാബുവിനെ ഉടൻ കണ്ണൂർ എ കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി

പയഞ്ചേരിയിലെ പരേതരായ കരിന്ത കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കണിയേരി സരോജിനിയമ്മയുടെയും മകനാണ്.

ഭാര്യ: ഷൈനി.മക്കൾ: വൈദേഹി ( ബിരുദ വിദ്യാർത്ഥി ), ഹർഷ വർദ്ധൻ (പ്ലസ് ടു വിദ്യാർത്ഥി ചാവശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ), കാർത്തിക് ദേവനായക് (പത്താം ക്ലാസ് വിദ്യാർത്ഥി എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി )

സഹോദരങ്ങൾ: ജയപ്രകാശ് (പി ആർ ഡി ഓഫിസ് കണ്ണൂർ), പ്രേമരാജൻ (കണ്ണൂർ കോർപ്പറേഷൻ), പ്രസീജ (കണ്ണൂർ)

Content Highlight: Accident at kanjorode

Next TV

Related Stories
പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

Jul 11, 2026 08:32 PM

പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

തളിപ്പറമ്പ് ജിയോ മൊബൈൽ കമ്പനി ജീവനക്കാരൻ വീട്ടിൽ വെച്ച് ഷോക്കേറ്റ് മരിച്ചു...

Read More >>
അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

Jul 11, 2026 08:22 PM

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ...

Read More >>
ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

Jul 11, 2026 08:19 PM

ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

Jul 11, 2026 08:14 PM

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി...

Read More >>
പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ കേസ്

Jul 11, 2026 05:20 PM

പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ കേസ്

പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ...

Read More >>
സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി എസ്‌ഐമാർക്ക്

Jul 11, 2026 05:07 PM

സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി എസ്‌ഐമാർക്ക്

സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി...

Read More >>
Top Stories

News Roundup