തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എം വർണ്ണയെ തെരഞ്ഞെടുത്തു.എൽ ഡി എഫ്സ്ഥാനാർത്ഥിയായി സി പി ഐഎമ്മിലെ എം വർണ്ണയും യു ഡി എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ഇ സുമയുമാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നല്കിയത്.
സി പി ഐ -എമ്മിലെ കെ ദാമോദരനാണ് വർണ്ണയുടെ പേര് നിർദ്ദേശിച്ചത്.സി പി ഐ എമ്മിലെ പി പി സുരേശൻ പിൻതാങ്ങി. മുസ്ലീം ലീഗിലെ സീനത്ത് മoത്തിലാണ് സുമയുടെ പേര് നിർദ്ദേശിച്ചത്. കോൺഗ്രസിലെ അനഘ രവീന്ദ്രൻ പിൻതാങ്ങി.
വർണ്ണക്ക് ഒമ്പത് വോട്ടുകളും സുമക്ക് നാല് വോട്ടുകളും ലഭിച്ചു.യു ഡി എഫ് അംഗത്തിൻ്റെ ഒരു വോട്ട് അസാധുവായി .പതിനാലംഗ ഭരണസമിതിയിൽ എൽ ഡി എഫിന് ഒമ്പത് അംഗങ്ങളുംയു ഡി എഫിന് അഞ്ച് അംഗങ്ങളുമാണുള്ളത്.തളിപ്പറമ്പിലെ ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിലെ അസിസ്റ്റൻറ് സോയിൽ കെമിസ്റ്റ്സി പി കെ പ്രദീപ്കുമാറായിരുന്നു വരണാധികാരി.ഇരുപത്തിമൂന്നുകാരിയായ വർണ്ണ പട്ടുവംഗ്രാമ പഞ്ചായത്തിലെഒന്നാം വാർഡായ കാവുങ്കലിൽ നിന്നുമാണ് വിജയിച്ചത്.
ശ്രീകണ്ഠാപുരംഎസ് ഇ എസ് കോളേജിൽ നിന്നും ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ പാസ്സായ വർണ്ണ ദേശാഭിമാനി കണ്ണൂർ യൂണിറ്റിൽ നിന്നും ഇൻ്റേൺഷിപ്പ് പൂർത്തികരിച്ചു.എസ് ഇ എസ് കോളേജ് യുണിയൻ ജനറൽ സെക്രട്ടരിയായിരുന്നു.മാടായി കോ-ഒപ്പ: കോളേജിൽ നിന്നുമാണ്ബി എ മലയാളം ഡിഗ്രി പഠിച്ചത്.പട്ടുവും കാവുങ്കലിലെ പരേതനായകെ രാമകൃഷ്ണൻ്റെയുംഎം യശോദയുടെയും മകളാണ് വർണ്ണ .എസ് എഫ് ഐ തളിപ്പറമ്പ് ഏരിയാ വൈസ് പ്രസിഡണ്ടുംഡി വൈ എഫ് ഐ പട്ടുവം മേഖല കമ്മിറ്റി അംഗവുമാണ് .സി പി ഐ -എം പട്ടുവം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടരി യദുകൃഷ്ണൻ സഹോദരനാണ് .
M Varna Pattuvam Grama Panchayat Vice President





































