ധർമ്മശാല: തളിപ്പറമ്പ് ന്യൂസ് നൽകിയ വാർത്തക്ക് ഉടനടി പരിഹാരം, കുടിവെള്ള പൈപ്പ് റെഡി.പാളിയത്ത് വളപ്പ് മുത്തപ്പൻ കാവിനു മുമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന തളിപ്പറമ്പ് ന്യൂസ് വാർത്ത ക്ക് പരിഹാരമായി.
ചെറുകുന്ന് ധർമ്മശാല റോഡിൽ പാളിയത്ത് വളപ്പിൽ മുത്തപ്പൻ കാവിന് മുമ്പിൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് മുമ്പിലും അപ്പപ്പീടികയിലുമാണ് ആഴ്ചകളായി കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴായിരുന്നത്. വെള്ളം ഒഴുകി റോഡ് സൈഡിൽ ചാൽ പോലെയായിരിക്കുകയായിരുന്നു. ഇന്ന് എം എൽ എയും ആന്ദൂർ നഗരസഭ ചെയ്യർപേഴ്സണും ഇടപ്പെട്ട് പൈപ്പ് ശരിയാക്കിയിരിക്കുകയാണ്.
Immediate solution to the news reported by Taliparamba News




































