തളിപ്പറമ്പ്: ധർമ്മശാലയിൽ നിന്ന് പറശ്ശിനിക്കടവ് ഭാഗത്തേക്ക് അശ്രദ്ധമായി കാറോടിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ യുവതിക്കും സുഹൃത്തിനും പരിക്ക്, ആന്തൂർ നഗരസഭയുടെ സിസിടിവി ക്യാമറ സമീപത്തെ കേക്ക് സ്റ്റോറി എന്ന ബേക്കറിയുടെ നെയിം ബോർഡ്,ക്രിസ്മസ് ട്രീ സ്റ്റാൻഡ്, ജലവിതരണ പൈപ്പ് എന്നിവയും ഇടിച്ചു തകർത്ത കാർ ഡ്രൈവർ നളിൻ പ്രകാശിനെകതിരെയാണ് കേസ്.
ചെറുകുന്ന് പള്ളിവയലിലെ എടച്ചേരിയൻ ഹിത ഹെന്ന(25), സുഹൃത്ത് ഇരിണാവിലെ വൈഷ്ണവ്(26) എന്നിവർക്കാണ് പരിക്കേറ്റത്. ഹിതയുടെ പിതാവ് ഇ ബേബി ജോണിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
Woman and friend injured in car crash




































