ചട്ടുകപ്പാറ: കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷണേർസ് അസോസിയേഷൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട യൂനിയൻ മെമ്പർമാരായ എം.വി.സുശീല (വൈസ് പ്രസിഡണ്ട്) ,ടി.രാജൻ, എം.പി പങ്കജാക്ഷൻ എന്നിവരെ അനുമോദിച്ചു. തളിപ്പറമ്പ് താലൂക്ക് കമ്മറ്റി അംഗം കെ.ദാമോദരൻ അനുമോദനം നടത്തി.കെ.കുഞ്ഞിരാമൻ സംസാരിച്ചു.പി.വിജയൻ അദ്ധ്യക്ഷ്യം വഹിച്ചു. യൂനിറ്റ് കൺവീനർ ടി.രാജൻ സ്വാഗതം പറഞ്ഞു.
Union members




































