തളിപ്പറമ്പ്: സ്ത്രീ സുരക്ഷക്ക് പോലീസ് ഏറ്റവും മുന്തിയ പരിഗണനയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് നല്‍കി വരുന്നതെന്ന് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാള്‍ പറഞ്ഞു.കണ്ണൂര്‍ റൂറല്‍ പോലീസ് സംഘടിപ്പിച്ച ജനമൈത്രി പോലീസ് ജന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ റൂറല്‍ അഡീഷണല്‍ എസ്.പി കെ.എസ്.ഷാജി അധ്യക്ഷത വഹിച്ചു.കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.സുലജ, തളിപ്പറമ്പ് ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ കെ.നിര്‍മല എന്നിവര്‍ പ്രസംഗിച്ചു.
ജനമൈത്രി കണ്ണൂര്‍ റൂറല്‍ ജില്ല അഡീഷഷണല്‍ നോഡല്‍ ഓഫീസര്‍ കെ.പി.അനീഷ് സ്വാഗതവും വനിതാസെല്‍ എസ്.ഐ കെ.ഖദീജ നന്ദിയും പറഞ്ഞു.ജന്‍ഡര്‍ ജസ്റ്റീസ് എന്ന വിഷയത്തില്‍ കണ്ണൂര്‍ സ്‌നേഹിത സര്‍വ്വീസ് പ്രോവൈഡര്‍ ബേബിരഹ്ന, ഗാര്‍ഹിക, തൊഴില്‍ മേഖല പീഡനങ്ങള്‍ സംബന്ധിച്ച് അഡ്വ. ഫാത്തിമ വാഴയില്‍, ഗാര്‍ഹിക പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ വനിത സെല്‍ ഫാമിലി കൗണ്‍സിലര്‍ ഷിജില ബര്‍ണാഡ് എന്നിവര്‍ ക്ലാസെടുത്തു.ഗാര്‍ഹിക, തൊഴില്‍ മേഖലയില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് പരാതി നല്‍കാനും കോണ്‍ഫറന്‍സില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
Kannur Rural Police organized Janamaithri Police Gender Justice Conference




































