തളിപ്പറമ്പ്: പട്ടുവത്ത് വീണ്ടും മോഷണം, വീട്ടുകാര്‍ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പോയപ്പോള്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച.പട്ടുവം കടവിലെ കെ.എ.ഹൗസില്‍ കെ.എ. ജസീറയുടെ വീട്ടിലാണ് മോഷണം നടന്നത്.
ജസീറയും കുടുംബവും വീട്ടിനു സമീപത്ത് നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാത്രി 11 മണിക്ക് വീട് പൂട്ടി പോയതായിരുന്നു. ഇന്നലെ പുലര്‍ച്ചെ 4 മണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.വീടിന്റെ മുകള്‍ നിലയിലെ കിടപ്പ് മുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ച കാല്‍ ഗ്രാം സ്വര്‍ണകമ്മലാണ് മോഷണം പോയത്.
രണ്ടാം നിലയിലേക്കുള്ള മുറിയുടെ വാതില്‍ പൊളിച്ച് മോഷ്ടാവ് അകത്ത് കയറി കിടപ്പ് മുറിയിലെ ഷെല്‍ഫ് തുറന്ന് വലിപ്പില്‍ നിന്നും സ്വര്‍ണ്ണമാല മോഷണം നടത്തുകയായിരുന്നു.ജസീറയുടെ പരാതിയിൽ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി സ്ഥലത്തെത്തി പരിശോധന നടത്തി. 30000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.
Content Highlight: Theft at home





































