തളിപ്പറമ്പ:തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ രാഗാ മ്യൂസിക് ആൻറ് കരോക്കേ രണ്ടാം വാർഷികം ആഘോഷിച്ചു.തളിപ്പറമ്പ് ഏഴാംമൈലിലെ ടാപ്പ്കേസ് ഹാളിൽ വെച്ച് ഗായകൻ -സ്റ്റാർ സിംഗർ ഫെയിoകണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു.
രാഗ മ്യൂസിക്ക് ആൻ്റ് കരോക്ക ഡയറക്ടർ സുവർണ്ണ അശോക് അധ്യക്ഷത വഹിച്ചു .പെരിഞ്ചെല്ലൂർ സംഗീത സഭ സ്ഥാപകൻ വിജയ് നീലകണ്ഠൻ മുഖ്യാതിഥിയായിരുന്നു.വിജയ നിർമ്മല, രജനി, വന്ദന പ്രസംഗിച്ചു.ബഷീർ മാസ്റ്റർ സ്വാഗവും,കമലാക്ഷൻ നന്ദിയും പറഞ്ഞു.
Content Highlight: 'Raga Music' annual celebration in Taliparamba filled with music; Kannur Sherif inaugurated the event.





































