കാസര്‍കോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു

കാസര്‍കോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു
Feb 3, 2026 12:08 PM | By Sufaija PP

കാസര്‍കോട്: മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. ആക്രമണത്തിൽ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയായ ഉമര്‍ ഫാറൂഖിനെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്നലെ വൈകിട്ട് ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഉമര്‍ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുള്ളതായിട്ടാണ് പൊലീസ് പറയുന്നത്. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. ബന്ധം വേർപിരിയുന്നതെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍ ഫാറൂഖ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച് വീണ്ടും തർക്കമുണ്ടായി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്.തർക്കത്തിനിടെ പ്രകോപിതനായ പ്രതി കൈയിൽകരുതിയ കത്തി ഉപയോ​ഗിച്ച് ഭാര്യസഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യാസഹോദരിയെയും വെട്ടി. ഇതിനിടെയാണ് സ്കൂളിൽ നിന്നെത്തിയ മകൾ ജുമൈലയ്ക്ക് വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ജുമൈലയ്ക്ക് ജീവൻ നഷ്ടമായി.

പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നാണ് നാട്ടുകാരും ബന്ധുക്കളുടെയും മൊഴി. അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കുകയായിരുന്നുവെന്നാണ് സൂചന.

murder

Next TV

Related Stories
3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി കോടതി;

Feb 3, 2026 09:03 PM

3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി കോടതി;

3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി...

Read More >>
പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

Feb 3, 2026 08:58 PM

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

പപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം...

Read More >>
എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം

Feb 3, 2026 05:36 PM

എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം

എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല...

Read More >>
ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു

Feb 3, 2026 05:31 PM

ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു

ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക്...

Read More >>
ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി പിടിയില്‍

Feb 3, 2026 03:49 PM

ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി പിടിയില്‍

ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി...

Read More >>
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

Feb 3, 2026 02:18 PM

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ്...

Read More >>
Top Stories