സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
Feb 3, 2026 02:18 PM | By Sufaija PP

ചെന്നെെ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.1955 മാർച്ച് അഞ്ചിന് തമിഴ്നാട്ടിലായിരുന്നു ജനനം. 150ൽ അധികം മലയാള ചലച്ചിത്രങ്ങൾക്കാണ് അദ്ദേഹം ഈണം നൽകിയത്.

ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം, ദ്രുവം, കൗരവർ, ജോണി വാക്കർ, ഹിറ്റ്‌ലർ, രാജാവിന്റെ മകൻ എന്നീ സിനിമകളിലെ പാട്ടുകൾ ഏറെ പ്രശസ്തമാണ്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു എസ് പി വെങ്കിടേഷ്.മാൻഡലിൻ വിദ്വാനായ പിതാവിൽ നിന്നാണ് വെങ്കിടേഷിന് സംഗീതം പകർന്നുകിട്ടിയത്. പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ വെങ്കിടേഷ് മാൻഡലിൻ വായിക്കാൻ പഠിച്ചു. ഗിറ്റാറിലും ബാഞ്ചോയിലും വെങ്കിടേഷ് കഴിവ് തെളിയിച്ചു. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ് പി വെങ്കിടേഷ് ഉണ്ടായിരുന്നു.

1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ അദ്ദേഹം തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അദ്ദേഹം അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ല്‍ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. രണ്ട് വർഷത്തിന് ശേഷം മലയാളത്തിലേക്കെത്തി. ഇക്കാലയളവിനിടെ ദേവരാജന്‍ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമികളടക്കമുള്ളവരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു.

S P Venkidesh

Next TV

Related Stories
3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി കോടതി;

Feb 3, 2026 09:03 PM

3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി കോടതി;

3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി...

Read More >>
പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

Feb 3, 2026 08:58 PM

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

പപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം...

Read More >>
എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം

Feb 3, 2026 05:36 PM

എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം

എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല...

Read More >>
ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു

Feb 3, 2026 05:31 PM

ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു

ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക്...

Read More >>
ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി പിടിയില്‍

Feb 3, 2026 03:49 PM

ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി പിടിയില്‍

ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി...

Read More >>
തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

Feb 3, 2026 02:16 PM

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി യോഗത്തിൽ സുപ്രധാന...

Read More >>
Top Stories