പന്ന്യങ്കണ്ടി: കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ് പുതുയുഗ യാത്രക്ക് ഫെബ്രുവരി 7 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പിൽ നൽകുന്ന സ്വീകരണ സമ്മേളനം വിജയിപ്പിക്കാൻ കൊളച്ചേരി പഞ്ചായത്ത് യു ഡി എഫ് യോഗം കർമ പദ്ധതികൾ ആവിഷ്കരിച്ചു. യു ഡി എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കൺവീനർ ടി ജനാർദ്ദനൻ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ കെഎം ശിവദാസൻ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ പ്രഭാഷണം നടത്തി. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. കഴിഞ്ഞ ദിവസം നിര്യാതനായ യു ഡി എഫ് നേതാവ് ഹംസ മൗലവി പള്ളിപ്പറമ്പിന്റെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ, വൈസ് പ്രസിഡണ്ട് കെ വത്സൻ, എം അനന്തൻ മാസ്റ്റർ, ആറ്റക്കോയ തങ്ങൾ, എൻ വി പ്രേമാനന്ദൻ, പി കെ രഘുനാഥ് മാസ്റ്റർ, ദാമോദരൻ കൊയിലേരിയൻ, മുനീർ മേനോത്ത്, എ പി അമീർ, നസീർ പി കെ പി, എ പി നൂറുദ്ദീൻ, കെ വി യൂസഫ്, കെ ഷാഹുൽ ഹമീദ്, പി വി റഹ്മത്ത്, ടിന്റു സുനിൽ, പി ഫസീല സംസാരിച്ചു
UDF Kolacherry Panchayat
































