തളിപ്പറമ്പ്: പൂമംഗലം മരം മില്ലിന് സമീപം തനിച്ച് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് മാറ്റി.
പൂമംഗലത്തെ വാച്ചാപ്പുറത്ത് നഫീസയുടെ(73)മൃതദേഹമാണ് ഇന്ന് രാവിലെ ഒന്‍പതോടെ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലില്‍ അഴുകിയ നിലയില്‍ കണ്ട മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.ജനുവരി 31 ന് വൈകുന്നേരമാണ് ഇവരെ സമീപവാസികള്‍ അവസാനമായി കണ്ടത്.കടുത്ത ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്നാണ് അയല്‍ക്കാര്‍ വീട്ടിലെത്തിയത്.പരേതനായ ഹംസയുടെ ഭാര്യയാണ്.
Elderly woman found dead
































