ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ
Feb 5, 2026 05:05 PM | By Sufaija PP

കണ്ണൂർ : തോട്ടട നടാൽ ഒ.കെ യു പി സ്കൂൾ മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന അടിപ്പാത ആവശ്യത്തെ തുടർന്നുണ്ടായ സാഹചര്യങ്ങളെ തുടർന്ന് ജില്ലയിൽ സ്വകാര്യ ബസ് ഉടമകളും, തൊഴിലാളികളും നടത്തിവന്ന ബസ് പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. കണ്ണൂർജില്ലയിലെ വിവിധ മേഖലകളിൽ വളരെ ചുരുക്കം സ്വകാര്യ ബസുകളും കെ എസ്.ആർ.ടി.സി ബസുകളും മാത്രമേ സർവീസ് നടത്തിയുള്ളു.

കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഉൾപ്പെടെ പലയിടങ്ങളും നിശ്ചലമായി കണ്ണൂർ നഗരത്തിൽ ജന തിരക്കും വളരെ കുറവായിരുന്നു.വിദ്യാർത്ഥികൾ, തൊഴിലാളികൾ. രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ പാടുപെടേണ്ടിവന്നു. ഒ.കെ യു പി സ്കൂൾഅടിപ്പാത ആവശ്യവുമായി ബന്ധപ്പെട്ട് പലതവണ അപേക്ഷകളും, സമരങ്ങളും നടന്നിട്ടും വിഷയത്തിൽ പ്രവർത്തനക്രമങ്ങളോ ഉണ്ടായിട്ടില്ലെന്ന ആക്ഷേപമാണ് പ്രതിഷേധത്തിന് കാരണമായത്.

പ്രശ്‌നത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ജനജീവിതം തടസ്സപ്പെടുന്ന ഈ സാഹചര്യം ഉടൻ പരിഹരിക്കുമെന്ന് ജില്ലാകലക്ടർ അരുൺ കെ വിജയൻ വാർത്താ കുറിപ്പിൽ അറിയിച്ചു. ജനജീവിതം സ്തംഭനാവസ്ഥയിലാകുകയും സമയബന്ധിതമായ തീരുമാനങ്ങളില്ലെന്ന വ്യക്തമായ സാഹചര്യത്തിൽ, ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഉടമ തൊഴിലാളി സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് അടിയന്തരമായി ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്ത് പ്രശ്‌നത്തിന് പരിഹാര മാർഗം കണ്ടെത്തും. ഇതിന്റെ അടിസ്ഥാനത്തിൽ പണിമുടക്ക് അടിയന്തരമായി അവസാനിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു.

bus strike

Next TV

Related Stories
ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്

Feb 5, 2026 07:37 PM

ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്

ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്...

Read More >>
മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി

Feb 5, 2026 07:31 PM

മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി

മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ...

Read More >>
സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തും

Feb 5, 2026 04:59 PM

സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക്...

Read More >>
ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

Feb 5, 2026 02:01 PM

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ...

Read More >>
പാപ്പിനിശേരി മേൽപ്പാലം അടച്ചു

Feb 5, 2026 01:57 PM

പാപ്പിനിശേരി മേൽപ്പാലം അടച്ചു

പാപ്പിനിശേരി മേൽപ്പാലം...

Read More >>
മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

Feb 5, 2026 11:24 AM

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര മുൻ എംഎൽഎ എം.മുരളി...

Read More >>
Top Stories