മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി

മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി
Feb 5, 2026 07:31 PM | By Sufaija PP

കണ്ണപുരം: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിനു ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി. സ്കൂളിന്റെ കഞ്ഞിപുരയ്ക്ക് മുൻവശത്താണ് പ്ലാസ്റ്റിക്കുകൾ, പേപ്പറുകൾ പേനകൾ പെൻസിലുകൾ അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തിയത്.

കൂടാതെ സ്കൂൾ പരിസരത്തു പേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടങ്ങളിലായി വലിച്ചെറിഞ്ഞ നിലയിലും കാണപ്പെട്ടു. ഉപയോഗ ശൂന്യമായ ബെഞ്ചുകൾ, ഡെസ്ക്കുകൾ അടക്കമുള്ളവ അലക്ഷ്യമായി പരിസരത്ത് തള്ളിയ നിലയിലും പരിശോധനയിൽ കണ്ടെത്തി. കേരള പഞ്ചായത്ത്‌ രാജ് ആക്ട് പ്രകാരം സ്കൂളിന് 5000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശവും സ്‌ക്വാഡ് നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കണ്ണപുരം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് സതീഷ് ബാബു ടി തുടങ്ങിയവർ പങ്കെടുത്തു.

Cherukunnu G. B. H. S. S. School fined Rs. 5000

Next TV

Related Stories
ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്

Feb 5, 2026 07:37 PM

ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്

ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്...

Read More >>
ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

Feb 5, 2026 05:05 PM

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന്...

Read More >>
സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തും

Feb 5, 2026 04:59 PM

സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക്...

Read More >>
ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

Feb 5, 2026 02:01 PM

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ...

Read More >>
പാപ്പിനിശേരി മേൽപ്പാലം അടച്ചു

Feb 5, 2026 01:57 PM

പാപ്പിനിശേരി മേൽപ്പാലം അടച്ചു

പാപ്പിനിശേരി മേൽപ്പാലം...

Read More >>
മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

Feb 5, 2026 11:24 AM

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര മുൻ എംഎൽഎ എം.മുരളി...

Read More >>
Top Stories