ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്

ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്
Feb 5, 2026 07:37 PM | By Sufaija PP

പരിയാരം: ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ നടപ്പാക്കി വരുന്ന ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം ഉച്ചഭക്ഷണ പദ്ധതി നാലാം വർഷത്തിലേക്ക്.അതിന്റെ ഭാഗമായി നടക്കുന്ന പൊ തിച്ചോർ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു.

പൊതിച്ചോറിനൊപ്പം മധുരവും വിതരണം ചെയ്തു... സംസ്ഥാനത്താകമാനം ജില്ലാ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും ഡിവൈഎഫ്ഐ നടത്തി വരുന്ന പൊതിച്ചോർ വിതരണത്തെ മാതൃകയാക്കിയാണ് 2023 ഫെബ്രുവരി ആദ്യ ആഴ്ചയിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം തുടങ്ങിയത്.ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇ പി ജയരാജനാണ് ഹൃദയപൂർവ്വം ഉച്ച ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തത്. രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും വേണ്ടി വീട്ടിൽ തയ്യാറാക്കി നൽകി 950 പൊതിച്ചോറുകളിലധികമാണ് ഒരു ദിവസം പോലും മുടങ്ങാതെ എല്ലാ ദിവസവും വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്.മൂന്ന് വർഷം സ്നേഹം പൊതിഞ്ഞ 10,40,250 പൊതിച്ചോർ ആണ് രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും മെഡിക്കൽ കോളേജിൽ വിതരണം ചെയ്തത്.

മികവുറ്റ സംഘാടനവുമായി പെരിങ്ങോം, മാടായി, പയ്യന്നൂർ,തളിപ്പറമ്പ്, പാപ്പിനിശ്ശേരി, ആലക്കോട്, ശ്രീകണ്ഠാപുരം ബ്ലോക്ക് കമ്മിറ്റികളുടെ കീഴിലുള്ള മേഖലാ കമ്മിറ്റികളാണ് യൂണിറ്റ് തലത്തിൽ നിന്ന് ഭക്ഷണ പൊതികൾ ശേഖരിച്ച് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്യുന്നത്.കനത്ത മഴയായാലും കനത്ത വെയിലായാലും മറ്റേത് പ്രതിസന്ധിക്കിടയിലും ചുവപ്പൻ നക്ഷത്രമുള്ള വെള്ളക്കൊടി പാറുന്ന വാഹനം കൃത്യം ഒരു മണിക്ക് മുമ്പേ തന്നെ മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിൽ ക്യൂ നിൽക്കുന്നവർക്ക് പൊതിച്ചോറ് നൽകാനെത്തുന്നത് ഇനിയും തുടരും.മാനവസ്നേഹത്തിന്റെ ഉദാത്ത മാതൃകയുമായി.ബ്ലോക്ക്‌ ട്രഷറർ എം സജേഷ് അധ്യക്ഷനായി സി പി ഷിജു പി ജിതിൻ പി കെ പ്രജീഷ് സി വി ജിതിൻ രാജ് ജി കെ അനുവിന്ദ് ടിപി ആദർശ് മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു.

Kannur Government Medical College

Next TV

Related Stories
മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി

Feb 5, 2026 07:31 PM

മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി

മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ...

Read More >>
ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

Feb 5, 2026 05:05 PM

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന്...

Read More >>
സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തും

Feb 5, 2026 04:59 PM

സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക്...

Read More >>
ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

Feb 5, 2026 02:01 PM

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ...

Read More >>
പാപ്പിനിശേരി മേൽപ്പാലം അടച്ചു

Feb 5, 2026 01:57 PM

പാപ്പിനിശേരി മേൽപ്പാലം അടച്ചു

പാപ്പിനിശേരി മേൽപ്പാലം...

Read More >>
മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

Feb 5, 2026 11:24 AM

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര മുൻ എംഎൽഎ എം.മുരളി...

Read More >>
Top Stories