തളിപ്പറമ്പ്: ജ്വല്ലറിയുടെ പേരില്‍ വല്ലാത്ത തട്ടിപ്പ് നടത്തിയ വിരുതന്‍ അറസ്റ്റിലായി.തളിപ്പറമ്പ് കുപ്പം സ്വദേശി പി.ടി.പി മുഹമ്മദ് അഷ്‌റഫിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
തളിപ്പറമ്പ് ചിറവക്കില്‍ മെലോറ ജ്വല്ലറിയുടെ പേരില്‍ സ്വര്‍ണം പണയം വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.പയ്യന്നൂര്‍ മാതമംഗലം കുറ്റൂര്‍ സ്വദേശി സലാം മണക്കാടും ഈ കേസുകളില്‍ പ്രതിയാണ്.ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് തളിപ്പറമ്പ് പോലീസ് അഷറഫിനെ അറസ്റ്റ് ചെയ്തത്.
arrest
































