കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം' ; കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ വേണം

കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം' ; കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ വേണം
Feb 9, 2026 04:46 PM | By Sufaija PP

കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം'. ഇതൊരു സാധാരണ വിനോദ ഗെയിമല്ല. കൊറിയൻ സംസ്കാരം, കെ-ഡ്രാമ, കെ-പോപ്പ് എന്നിവയുടെ സ്വാധീനത്തിൽ നിർമിച്ച ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ലവ് ഗെയിമുകളുടെ ഒരു ശൈലിയാണിത്. ഈ ഗെയിമിൽ കളിക്കാരന് ഒരു വെർച്വൽ കാമുകൻ അല്ലെങ്കിൽ കാമുകി ഉണ്ടാകും. അവർ സ്നേഹത്തോടെ സംസാരിക്കുകയും സന്ദേശങ്ങൾ അയക്കുകയും കളിക്കാർക്ക് ഒരു പ്രത്യേക പരിഗണന നൽകുകയും ചെയ്യും. കുട്ടികളും കൗമാരക്കാരും വൈകാരികമായി വേഗത്തിൽ ഇതിലേക്ക് ആകർഷിക്കപ്പെടുന്ന രീതിയിലാണ് ഈ ഗെയിമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

തുടക്കത്തിൽ ഈ ഗെയിം വളരെ സാധാരണമായ ഒന്നുപോലെ അനുഭവപ്പെടും. എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ചാറ്റ് ചെയ്യുക, ദിവസം എങ്ങനെ ആയിരുന്നുവെന്ന് പറയുക, ചില വൈകാരിക സന്ദേശങ്ങൾ അയയ്ക്കുക എന്നിങ്ങനെയുള്ള ടാസ്കുകളാണ് ആദ്യം നൽകുക. പിന്നീട് ഇത് വ്യക്തിപരമായ തലത്തിലേക്ക് മാറും. 'നിനക്ക് എന്നെ ശരിക്കും ഇഷ്ടമാണോ?', 'ഇത് ചെയ്തില്ലെങ്കിൽ എനിക്ക് വിഷമമാകും' എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇതോടെ കുട്ടികൾ ഈ ഗെയിമിനെ ഒരു യഥാർത്ഥ ബന്ധമായി കാണാൻ തുടങ്ങുന്നു.

വെർച്വൽ ലോകവും യഥാർത്ഥ ജീവിതവും തമ്മിലുള്ള അതിർ വരമ്പ് മായുമ്പോഴാണ് യഥാർത്ഥ അപകടം ആരംഭിക്കുന്നത്. ചില ഗെയിമുകളിലെ ടാസ്കുകൾ കൂടുതൽ അപകടകരമാകും. ഒറ്റയ്ക്ക് ഇരിക്കാൻ പറയുക, കുടുംബത്തിൽ നിന്ന് അകന്നുനിൽക്കാൻ നിർദ്ദേശിക്കുക, സ്വയം ഉപദ്രവിക്കാൻ വൈകാരികമായി പ്രേരിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് മുമ്പ് കോളിളക്കം സൃഷ്ടിച്ച ബ്ലൂ വെയിൽ ഗെയിമിന് സമാനമാണെന്ന് വിദഗ്ദ്ധർ പറയുന്നു. എല്ലാ കൊറിയൻ-തീം ഗെയിമുകളും അപകടകരമല്ല. എന്നാൽ ചില പ്ലാറ്റ്‌ഫോമുകൾ ഈ രീതിയെ ദുരുപയോഗം ചെയ്യുന്നു. കുട്ടികളുടെ മനസ്സ് വളരെ ലോലമാണ്. സ്നേഹം, ശ്രദ്ധ, മനസ്സിലാക്കുന്ന ഒരാൾ എന്ന തോന്നൽ അവരെ വേഗത്തിൽ ആകർഷിക്കും. കൊറോണയ്ക്ക് ശേഷം മൊബൈൽ ഉപയോഗം വർധിച്ചതും ഈ അപകട സാധ്യത കൂട്ടി.

'Korean Love Game'

Next TV

Related Stories
ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ അറസ്റ്റിൽ

Feb 9, 2026 10:18 PM

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ അറസ്റ്റിൽ

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ...

Read More >>
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Feb 9, 2026 10:14 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില...

Read More >>
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി

Feb 9, 2026 08:47 PM

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു...

Read More >>
സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്

Feb 9, 2026 04:51 PM

സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്

സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക്...

Read More >>
കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

Feb 9, 2026 04:48 PM

കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് അന്വേഷണം...

Read More >>
കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ടു

Feb 9, 2026 04:42 PM

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ടു

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും...

Read More >>
Top Stories










News Roundup