കണ്ണൂർ: വന്ദേ ഭാരത് ട്രെയിനിന് കണ്ണൂരിൽ കല്ലേറ്. ഞായറാഴ്ച്ച രാത്രി 11 നാണ് സംഭവം. തിരുവന്തപുരത്ത് നിന്നും മംഗലാപുരം സെൻട്രലിലേക്ക് പോവുകയായിരുന്ന ട്രെയിൻ നമ്പർ 20632ന് നേരെയാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ സി-2 കോച്ചിന്റെ ഗ്ലാസിന് പോറലേറ്റു.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ കണ്ണൂർ റെയിൽവേ പൊലീസിലും ആർ പി എഫിലും വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Stones pelted at Vande Bharat Express in Kannur South































