ദേശീയപാത വികസനം: കുപ്പത്ത് സർവീസ് റോഡില്ലാത്തത് പരിഹാരമാവുന്നു, ഇടപെടലുമായി കെ. സുധാകരൻ എം.പി

ദേശീയപാത വികസനം: കുപ്പത്ത് സർവീസ് റോഡില്ലാത്തത് പരിഹാരമാവുന്നു, ഇടപെടലുമായി കെ. സുധാകരൻ എം.പി
Feb 11, 2026 05:44 PM | By Sufaija PP

തളിപ്പറമ്പ്: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുപ്പം-കപ്പണത്തട്ട് മേഖലകളിൽ ഉയർന്നു വന്ന ജനകീയ പരാതികൾപരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രമന്ത്രി നിധിൻ ഗഡ്ക്കരിക്ക് കണ്ണൂർ എംപി കെ സുധാകരൻ നിവേദനം നൽകി.  കുപ്പത്ത് നിന്നും ചുടല ഭാഗത്തേക്ക് സർവീസ് റോഡ് ഒഴിവാക്കിയുള്ള നിലവിലെ അശാസ്ത്രീയമായ പ്ലാൻ പ്രദേശവാസികളെ ഭാവിയിൽ കടുത്ത ദുരിതത്തിലാക്കുന്ന സാഹചര്യം മനസ്സിലാക്കി പ്രദേശവാസികളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രൂപീകരിച്ച ജനകീയആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. സുധാകരൻ എം പിയുമായി ബദ്ധപ്പെട്ട് ​വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് അടിയന്തിരമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് സമർപ്പിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് കെ.സുധാകരൻ,എം പി ഉറപ്പു നൽകിയിരുന്നു.

ദേശീയ പാത നിർമ്മാണ കമ്പനിയായ മേഘ കൺസഷൻ കമ്പനി അധികൃതർ കഴിഞ്ഞദിവസം ആക്ഷൻ കമ്മിറ്റിഭാരവാഹികൾക്ക് വിശദീകരിച്ചു കൊടുത്ത പ്ലാൻ പ്രകാരം ചുടലയിൽ നിന്നും കുപ്പത്തേക്ക് സർവീസ് റോഡ് ഉണ്ടെങ്കിലും,കുപ്പത്ത് നിന്നും ചുടല ഭാഗത്തേക്ക് പ്ലാൻ പ്രകാരം സർവീസ് റോഡ് ഇല്ലാത്തതിനാൽ പരിയാരം പഞ്ചായത്തിലെ കുപ്പം, മുക്കുന്ന്,ചുടല, കോരൻപീടിക, പൊയിൽ,പാച്ചേനി,വായാട്,തിരുവട്ടൂർ, തോട്ടീക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളുടെ യാത്രാ സൗകര്യം ഇതോടെ ദുഷ്ക്കരമാകും ഭാവിയിൽ ജനങ്ങളിൽ നിന്ന് നേരിടുന്ന പ്രയാസകരമായ അവസ്ഥയ്ക്ക് കെ സുധാകരൻ എം പിയുടെ ഇടപെടൽ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനൽകിയതായി അറിയിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെഎം ഫറൂഖ് , ടി.പി. ഷെരിഫ്, ,പി വി സജീവൻ, പി.വി.അബ്ദുൽ ഷുക്കൂർ ,ടിപി ഇബ്രാഹിം,ടി പി ഷെഫീക്ക്,ടി പി അബ്ദുള്ള ഹാജി,അബ്ദുള്ള കുപ്പം എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചുതയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എംപി നിവേദനം നൽകിയത്.

National Highway Development

Next TV

Related Stories
ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്

Apr 19, 2026 06:39 PM

ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്

ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ്...

Read More >>
വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

Apr 19, 2026 03:28 PM

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ...

Read More >>
കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

Apr 19, 2026 03:26 PM

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിച്ച സംഭവം: മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത

Apr 19, 2026 01:39 PM

സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത

സംസ്ഥാനത്ത് വൈകാതെ മിൽമ പാൽ വില കൂടാൻ...

Read More >>
Top Stories










News Roundup