പയ്യന്നൂരില്‍ കൂട്ടനടപടിക്കൊരുങ്ങി സിപിഐഎം; വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവർത്തിച്ചുവെന്ന കണ്ടെത്തലിൽ ടി പുരുഷോത്തമനെ പുറത്താക്കി

പയ്യന്നൂരില്‍ കൂട്ടനടപടിക്കൊരുങ്ങി സിപിഐഎം; വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവർത്തിച്ചുവെന്ന കണ്ടെത്തലിൽ ടി പുരുഷോത്തമനെ  പുറത്താക്കി
Apr 19, 2026 01:58 PM | By Sufaija PP

കണ്ണൂര്‍: പയ്യന്നൂരില്‍ കൂട്ടനടപടിക്കൊരുങ്ങി സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കണ്ടെത്തലിലാണ് പ്രവര്‍ത്തകര്‍ക്കെതിരായ പാര്‍ട്ടിയുടെ നടപടി നീക്കം. ടി പുരുഷോത്തമനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. എകെജി ഭവന്‍ ബ്രാഞ്ച് അംഗമായിരുന്നു പുരുഷോത്തമന്‍.

ബൂത്ത് സെക്രട്ടറിമാരായി പ്രവര്‍ത്തിച്ച അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകും. വി കുഞ്ഞികൃഷ്ണനെ സഹായിക്കാന്‍ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ വിവരവും ജില്ലാ കമ്മിറ്റിക്ക് മുന്നിലുണ്ട്.

വോട്ടെടുപ്പിന് പിന്നാലെ ടി പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. വീടിന് മുന്നില്‍ തീ ആളിക്കത്തുന്നത് കണ്ടതോടെ പുരുഷോത്തമനും കൂടുംബവും വീടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് പുരുഷോത്തമന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

T Purushothaman

Next TV

Related Stories
വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

Apr 19, 2026 03:28 PM

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ...

Read More >>
കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

Apr 19, 2026 03:26 PM

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിച്ച സംഭവം: മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത

Apr 19, 2026 01:39 PM

സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത

സംസ്ഥാനത്ത് വൈകാതെ മിൽമ പാൽ വില കൂടാൻ...

Read More >>
സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Apr 19, 2026 09:51 AM

സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു...

Read More >>
ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ്  കുത്തേറ്റു മരിച്ചു

Apr 18, 2026 09:02 PM

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു...

Read More >>
Top Stories

News Roundup