ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം

ഉറങ്ങിക്കിടക്കുന്നതിനിടെ  പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം
Apr 19, 2026 01:43 PM | By Sufaija PP

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികൾ കിടന്നത്.

അതുകൊണ്ടുതന്നെ മാതാപിതാക്കൾ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്. പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടികളെ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിൻ്റെ അടയാളവും കണ്ടെത്തി. ആശുപത്രിയിൽ വെച്ചുതന്നെ ആൽജോ മരിക്കുകയായിരുന്നു. ആൽജോയുടെ ജ്യേഷ്ഠൻ അനോജിനും പാമ്പ് കടിയേറ്റു. അനോജിൻ്റെ നില ​ഗുരുതരമാണ്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ശങ്കുവരയൻ/ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. അനോജ് ​ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Eight-year-old boy dies

Next TV

Related Stories
സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത

Apr 19, 2026 01:39 PM

സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത

സംസ്ഥാനത്ത് വൈകാതെ മിൽമ പാൽ വില കൂടാൻ...

Read More >>
സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Apr 19, 2026 09:51 AM

സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു...

Read More >>
ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ്  കുത്തേറ്റു മരിച്ചു

Apr 18, 2026 09:02 PM

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു...

Read More >>
കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിൽ

Apr 18, 2026 09:00 PM

കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിൽ

കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ...

Read More >>
പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

Apr 18, 2026 08:56 PM

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്...

Read More >>
Top Stories

News Roundup