സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത

സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത
Apr 19, 2026 01:39 PM | By Sufaija PP

കണ്ണൂർ: സംസ്ഥാനത്ത് വൈകാതെ മിൽമ പാൽ വില കൂടാൻ സാധ്യത. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ലെന്നും നേരത്തെ നൽകിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും മണി പറഞ്ഞു.

ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തതെന്നും അത് ഉടൻ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയൻ ഭാരവാഹികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പട്ടം മിൽമ ആസ്ഥാനത്ത് ഇവർ പ്രതിഷേധിച്ചിരുന്നു.

വില കൂട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതിയാണ് പ്രതിഷേധക്കാർ ഉയർത്തിയത്. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള പറഞ്ഞു.

പാൽ വില കൂട്ടാൻ തീരുമാനമെടുത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ മിൽമയുടെ അപേക്ഷ സർക്കാർ നിഷേധിക്കുകയായിരുന്നു. മിൽമയുടെ ആവശ്യം വീണ്ടും പരിഗണിച്ചാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നാലുടൻ പാൽവില വർധിക്കാം. രണ്ടു രൂപ കൂട്ടി മിൽ മാ പാലിന് 30 രൂപയാക്കാനാണ് സാദ്ധ്യത.

milma milk rate

Next TV

Related Stories
സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Apr 19, 2026 09:51 AM

സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു...

Read More >>
ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ്  കുത്തേറ്റു മരിച്ചു

Apr 18, 2026 09:02 PM

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു...

Read More >>
കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിൽ

Apr 18, 2026 09:00 PM

കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിൽ

കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ...

Read More >>
പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

Apr 18, 2026 08:56 PM

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്...

Read More >>
Top Stories










News Roundup