തളിപ്പറമ്പ്: യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ 17 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.പറശിനിക്കടവിലെ പുതുക്കയില്‍ വീട്ടില്‍ പി.സുശാന്തിനാണ്(47)മര്‍ദ്ദനമേറ്റത്.
പറശിനിക്കടവിലെ രാഹുല്‍, അമല്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന മറ്റ് 15 പേരും ചേര്‍ന്നാണ് സുശാന്തിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി.ഫിബ്രവരി 9 ന് രാത്രി എട്ടരക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.കണിച്ചേരിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന സുശാന്ത് രാഹുലും അമലും റോഡിന്റെ മദ്യത്തില്‍ വാഹനം നിര്‍ത്തി സംസാരിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ഭീഷണിപ്പെടുത്തിയിരുന്നു.
പിന്നീട് രാത്രി ഒന്‍പതരയോടെ മമ്പാലയില്‍ വെച്ച് ഇരുവരുടെയും നേതൃത്വത്തിലെത്തിയ സംഘം പട്ടികകഷണം മരവടി എന്നിവ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.സുശാന്ത് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Case filed against 17 people




































