റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതുജീവനേകും

റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതുജീവനേകും
Feb 13, 2026 07:45 PM | By Sufaija PP

തിരുവനന്തപുരം: റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്‍റെ 5 പേർക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍. വേർപാടിന്‍റെ വേദനയിലും 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മാതാപിതാക്കൾ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയിൽ നിന്നും റോഡ് മാർഗം അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുമെന്നും തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. ആലിന്‍ ഷെറിന്‍റെ 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും.

10-month-old Alin Sherin

Next TV

Related Stories
മുസ്ലിം യൂത്ത് ലീഗ് യുവജന റാലി സംഘടിപ്പിച്ചു

Feb 13, 2026 09:23 PM

മുസ്ലിം യൂത്ത് ലീഗ് യുവജന റാലി സംഘടിപ്പിച്ചു

മുസ്ലിം യൂത്ത് ലീഗ് യുവജന റാലി സംഘടിപ്പിച്ചു...

Read More >>
പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്

Feb 13, 2026 07:50 PM

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ...

Read More >>
ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു

Feb 13, 2026 06:38 PM

ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു

ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ...

Read More >>
എസ്ഐആർ: രേഖകൾ നാളെ 11 മണിക്ക് മുമ്പ് ഹാജരാക്കണം

Feb 13, 2026 06:36 PM

എസ്ഐആർ: രേഖകൾ നാളെ 11 മണിക്ക് മുമ്പ് ഹാജരാക്കണം

എസ്ഐആർ: രേഖകൾ നാളെ 11 മണിക്ക് മുമ്പ്...

Read More >>
മലിനജലം ഒഴുക്കലും മാലിന്യം വലിച്ചെറിയലും; മാടായി പുതിയങ്ങാടിയിൽ 30000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Feb 13, 2026 06:20 PM

മലിനജലം ഒഴുക്കലും മാലിന്യം വലിച്ചെറിയലും; മാടായി പുതിയങ്ങാടിയിൽ 30000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മലിനജലം ഒഴുക്കലും മാലിന്യം വലിച്ചെറിയലും. മാടായി പുതിയങ്ങാടിയിൽ 30000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ  റൂറൽ ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Feb 13, 2026 03:34 PM

കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

News Roundup

GCC News

Entertainment News