ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് MVD; ലൈസൻസ് സസ്പെൻഡ് ചെയ്തു

ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് MVD; ലൈസൻസ് സസ്പെൻഡ് ചെയ്തു
Feb 13, 2026 03:32 PM | By Sufaija PP

കോഴിക്കോട് : ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു. ലൈസൻസ് സസ്പെൻഡ് ചെയ്തു. റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടയുന്ന വീഡിയോ വൈറലായിരുന്നു. കോഴിക്കോട് നഗരത്തിലെ എരിഞ്ഞപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം നടന്നത്.

നിയമലംഘനം നടത്തിയ ഇരുചക്ര വാഹന യാത്രികനെ വയോധിക ധീരമായി നേരിടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതിയാണ് നിയമലംഘനം നടത്തിയ ആളെ തടഞ്ഞുനിർത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ പ്രഭാവതിയെ അഭിനന്ദിച്ച് നിരവധി പേരായിരുന്നു രം​ഗത്തെത്തിയിരുന്നത്. പ്രഭാവതിയെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും അഭിനന്ദിച്ചിരുന്നു. തെറ്റിനോട് പ്രതികരിച്ച പ്രഭാവതിയുടെ രീതിയെ ബഹുമാനിക്കുന്നെന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. എരഞ്ഞിപ്പാലം സി​ഗ്നലിന് സമീപം റോഡിൽ തിരക്കുള്ള സമയത്താണ് നിരവധി ഇരുചക്ര വാഹനങ്ങൾ ഫുട്പാത്തിലൂടെ ഓടിച്ചുപോയത്.

ഇതിനിടെയാണ് ഒരു സ്കൂട്ടർ യാത്രികനെ പ്രഭാവതി തടഞ്ഞത്. വണ്ടിക്ക് മുന്നിൽ തടസമായി നിൽക്കുക മാത്രമല്ല വാഹനത്തെ മുന്നോട്ടു പോകാൻ സമ്മതിക്കുകയും ചെയ്തില്ല. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് മുന്നറിയിപ്പ് നൽകിയും പ്രഭാവതി സ്കൂട്ടർ യാത്രികനെ റോഡിലേക്ക് തന്നെ തിരിച്ചിറക്കുന്നതായിരുന്നു വൈറൽ വീഡ‍ിയോ.

license suspended

Next TV

Related Stories
മുസ്ലിം യൂത്ത് ലീഗ് യുവജന റാലി സംഘടിപ്പിച്ചു

Feb 13, 2026 09:23 PM

മുസ്ലിം യൂത്ത് ലീഗ് യുവജന റാലി സംഘടിപ്പിച്ചു

മുസ്ലിം യൂത്ത് ലീഗ് യുവജന റാലി സംഘടിപ്പിച്ചു...

Read More >>
പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്

Feb 13, 2026 07:50 PM

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ...

Read More >>
റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതുജീവനേകും

Feb 13, 2026 07:45 PM

റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതുജീവനേകും

റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക്...

Read More >>
ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു

Feb 13, 2026 06:38 PM

ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു

ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ...

Read More >>
എസ്ഐആർ: രേഖകൾ നാളെ 11 മണിക്ക് മുമ്പ് ഹാജരാക്കണം

Feb 13, 2026 06:36 PM

എസ്ഐആർ: രേഖകൾ നാളെ 11 മണിക്ക് മുമ്പ് ഹാജരാക്കണം

എസ്ഐആർ: രേഖകൾ നാളെ 11 മണിക്ക് മുമ്പ്...

Read More >>
മലിനജലം ഒഴുക്കലും മാലിന്യം വലിച്ചെറിയലും; മാടായി പുതിയങ്ങാടിയിൽ 30000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Feb 13, 2026 06:20 PM

മലിനജലം ഒഴുക്കലും മാലിന്യം വലിച്ചെറിയലും; മാടായി പുതിയങ്ങാടിയിൽ 30000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മലിനജലം ഒഴുക്കലും മാലിന്യം വലിച്ചെറിയലും. മാടായി പുതിയങ്ങാടിയിൽ 30000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
Top Stories

News Roundup

GCC News

Entertainment News