തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മഹാശിവരാത്രിയോടനുബന്ധിച്ച് ഉത്സവാഘോഷ കമ്മിറ്റി തയ്യാറാക്കിയ ശിവരാത്രി സ്‌പെഷ്യല്‍ സപ്ലിമെന്റിന്റെ പ്രകാശനം പ്രശസ്ത ശില്പി ഉണ്ണി കാനായിക്ക് നല്‍കിക്കൊണ്ട് ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാര്‍ നിര്‍വഹിച്ചു.
രാജരാജേശ്വര ക്ഷേത്ര സന്നിധിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആണ് പ്രകാശനം നിര്‍വഹിച്ചത്.ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.പി.വിനയന്‍, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ കരയപ്പാത്ത്, സെക്രട്ടറി പി.രാമചന്ദ്രന്‍ മാസ്റ്റര്‍, മനോജ് കേണോത്ത്, കെ.ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
Taliparamba See Rajarajeshwara Temple




































