ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
Feb 21, 2026 08:24 PM | By Sufaija PP

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് കുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു. ഉഷയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉഷയുടെ ശരീരത്തിൽ നിന്നും ആർട്ടറി ഫോർസെപ്സ് (Artery forceps) എന്ന ശസ്ത്രക്രിയാ ഉപകരണമാണ് പുറത്തെടുത്തത്.

വയറ്റിൽ ഉപകരണം കുടുങ്ങിയതിനെ തുടര്‍ന്ന് 5 വര്‍ഷമായി ഉഷ വേദന സഹിച്ച് കഴിയുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവരാണ് നേതൃത്വം നൽകിയത്. കേരള സർക്കാർ നിർദ്ദേശിച്ച എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ സിയാദ് എ. കെ എന്നിവരും ശസ്ത്രക്രിയയിൽ ഉടനീളം സന്നിഹിതരായിരുന്നു.

Usha's surgery completed

Next TV

Related Stories
മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

Apr 13, 2026 12:58 PM

മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ...

Read More >>
ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം

Apr 13, 2026 12:52 PM

ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം

ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു...

Read More >>
കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 13, 2026 12:47 PM

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന്...

Read More >>
നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

Apr 13, 2026 12:43 PM

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ...

Read More >>
കേരളത്തിൽ കനത്ത ചൂട്, സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്, കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Apr 13, 2026 10:30 AM

കേരളത്തിൽ കനത്ത ചൂട്, സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്, കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ കനത്ത ചൂട്, സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്, 10 ജില്ലകളിൽ ഉയർന്ന താപനില...

Read More >>
 പൂവ്വത്ത് മധ്യവയസ്‌ക്കനെ വീട്ടിനുള്ളിൽ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

Apr 13, 2026 10:25 AM

പൂവ്വത്ത് മധ്യവയസ്‌ക്കനെ വീട്ടിനുള്ളിൽ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

പൂവ്വത്ത് മധ്യവയസ്‌ക്കനെ വീട്ടിനുള്ളിൽ രക്തംവാര്‍ന്ന് മരിച്ച നിലയില്‍...

Read More >>
Top Stories

News Roundup