പയ്യന്നൂരിൽ സ്വകാര്യ ആശുപത്രി കാൻ്റീനിൽ തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം

പയ്യന്നൂരിൽ സ്വകാര്യ ആശുപത്രി കാൻ്റീനിൽ തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം
Feb 24, 2026 09:55 AM | By Sufaija PP

പയ്യന്നൂർ: സ്വകാര്യ ആശുപത്രിയുടെ കാൻ്റീനിൽ തീപിടിച്ചത് വൻ ദുരന്തമായി മാറാതിരിക്കാൻ ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടലിലുടെ കഴിഞ്ഞു. പയ്യന്നൂർ മുകുന്ദ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള കാൻ്റീനിൽ ഇന്നലെ രാത്രി 8.45 മണിയോടെയാണ് അടുപ്പിന് സമീപത്തായി നിരത്തി വച്ച ഉണങ്ങിയ വിറകുകൾക്ക് തീ പിടിച്ചത്.കാൻ്റീൻ അടച്ച് നടത്തിപ്പുകാരൻ വീട്ടിൽ പോയ സമയത്താണ് തീ പടർന്നത്. അടുപ്പിൽ അണയാതെ കിടന്ന കനലിൽ നിന്നും ഉണങ്ങിയ വിറകിലേക്ക് തീപൊരി വീണ് കത്തിയതാകാമെന്നാണ് സംശയിക്കുന്നത്. സമീപത്തായി നാലോളം ഗ്യാസ് സിലിണ്ടറുകളും അടുക്കി വെച്ചിട്ടുണ്ടായിരുന്നു. തീയും പുകയും നിറഞ്ഞ അടുക്കളയിൽ സേനാംഗങ്ങൾ ശ്വസനോപാധികൾ ധരിച്ച് കയറിയ ഉടനെ സിലിണ്ടറുകൾ സുരക്ഷിതമായി പുറത്തെത്തിക്കുകയും നിമിഷ നേരം കൊണ്ട് തീ അണക്കുകയും ചെയ്തു.

തീ പടർന്ന ഉടനെ സമീപവാസി ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചിരുന്നതു തീ പടരുന്നത് തടയാൻ സഹായിച്ചു. തീ പിടിച്ച ഉടനെ കണ്ടെത്തിയതും സിലിണ്ടറുകൾ സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞതും കാരണം വൻ ദുരന്തമാണ് ഒഴിവായത്.അസി. സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുരളി എൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സത്യൻ പി നന്ദകുമാർ , ലിജു പി പി .അഖിൽ എം എസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

Fire breaks out in private hospital canteen in Payyannur

Next TV

Related Stories
കേരളത്തിൽ കനത്ത ചൂട്, സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്, കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Apr 13, 2026 10:30 AM

കേരളത്തിൽ കനത്ത ചൂട്, സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്, കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ കനത്ത ചൂട്, സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്, 10 ജില്ലകളിൽ ഉയർന്ന താപനില...

Read More >>
 പൂവ്വത്ത് മധ്യവയസ്‌ക്കനെ വീട്ടിനുള്ളിൽ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

Apr 13, 2026 10:25 AM

പൂവ്വത്ത് മധ്യവയസ്‌ക്കനെ വീട്ടിനുള്ളിൽ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

പൂവ്വത്ത് മധ്യവയസ്‌ക്കനെ വീട്ടിനുള്ളിൽ രക്തംവാര്‍ന്ന് മരിച്ച നിലയില്‍...

Read More >>
ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 12, 2026 10:18 PM

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി...

Read More >>
പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ

Apr 12, 2026 10:11 PM

പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ

പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക...

Read More >>
വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Apr 12, 2026 08:07 PM

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ...

Read More >>
90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

Apr 12, 2026 08:06 PM

90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ...

Read More >>
Top Stories

News Roundup