തളിപ്പറമ്പ്: ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ കാറിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കരിങ്കൊടി കാണിക്കാനുള്ള നീക്കം പോലീസ് പൊളിച്ചു. തളിപ്പറമ്പ് ഹൈവേയിൽ ഇന്ന് ഉച്ചക്ക് 2.15നാണ് യൂത്ത് കോൺഗ്രസ് നേതാവ് എസ്. ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ ബസ്റ്റാൻ്റിന് മുന്നിൽ ദേശീയ പാതയിൽ കരിങ്കൊടി കാണിക്കുമെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ഹൈവേ റോഡിൽ പോലീസിൻ്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
Youth congress leader arrested




































