റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം
Mar 3, 2026 10:14 AM | By Sufaija PP

റിയാദ്: റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം. എംബസിയില്‍ രണ്ട് ഡ്രോണുകൾ പതിച്ചതായാണ് സൗദി ഡിഫൻസ് സ്ഥിരീകരിച്ചു. തീപിടിത്തമുണ്ടായി. ആക്രമണ സമയത്ത് എംബസിയിൽ ആരും ഉണ്ടായിരുന്നില്ലെന്ന് യുഎസ് അധികൃതർ പറഞ്ഞു. ഇറാന് നേരെ കനത്ത അടി വരാൻ പോകുന്നതേയുള്ളൂ എന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇറാനെ തടയാൻ ഇതാണ് ഏറ്റവും മികച്ച അവസരം എന്നതുകൊണ്ടാണ് ആക്രമണം തുടങ്ങിയതെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.  

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടാവുകയും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി. ആക്രമണത്തോട് പ്രതികരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇറാനുമായുള്ള സംഘർഷത്തിനിടെ യുഎസ് സൈനികർ കൊല്ലപ്പെട്ടതിനും ഉചിതമായ മറുപടി ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചു. റിയാദ് മേഖലയിലെ അമീർ സുൽത്താൻ എയർബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ റിഫൈനറി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തിങ്കളാഴ്ച സൗദി അറേബ്യ വിജയകരമായി തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് എംബസിക്ക് നേരെയുള്ള നീക്കമുണ്ടായത്.

ഗൾഫ് രാജ്യങ്ങൾക്ക് നേരെ രാത്രിയിലും ഇറാന്റെ ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായി. യുഎഇയിലേക്ക് ഇറാനിൽ നിന്ന് കൂട്ടത്തോടെ മിസൈലുകൾ വന്നുതുടങ്ങി. മിക്കതും തടഞ്ഞെന്ന് അധികൃതർ അറിയിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കുന്നുവെന്ന് യുഎഇ വ്യക്തമാക്കി. കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ ഒരു നാവിക സേന അംഗം കൂടി മരിച്ചു. സർജന്‍റ് വലിദ് മജീദ് ആണ് മരിച്ചത്. അതേ സമയം സൗദി അരാംകോ റിഫൈനറിയിലേക്ക് ആക്രമണം നടത്തിയെന്ന വാർത്ത ഇറാൻ നിഷേധിച്ചു. തെറ്റിദ്ധാരണ പരത്താൻ വേണ്ടി ഇസ്രയേൽ സൃഷ്ടിച്ചതാകാം വാർത്തയെന്ന് ഇറാൻ അധികൃതർ അറിയിച്ചു.

Iran attack

Next TV

Related Stories
കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ

Mar 3, 2026 09:50 PM

കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ

കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും* **കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍...

Read More >>
ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ  ഡ്രൈവറെ പുറത്തെടുത്തു

Mar 3, 2026 03:48 PM

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവറെ പുറത്തെടുത്തു

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവറെ...

Read More >>
തളിപ്പറമ്പ് നഗരസഭ 2026-27 ബജറ്റ് അവതരിപ്പിച്ചു  സമ്പൂർണ്ണ സൗന്ദര്യവൽക്കരണം, സ്ത്രീ ശാക്തീകരണവും പാർക്കിംഗ് പരിഹാരവും, ഹരിത ഉദ്യാനവും പരിസ്ഥിതി പഠന കേന്ദ്രവും സ്ഥാപിക്കും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ

Mar 3, 2026 03:44 PM

തളിപ്പറമ്പ് നഗരസഭ 2026-27 ബജറ്റ് അവതരിപ്പിച്ചു സമ്പൂർണ്ണ സൗന്ദര്യവൽക്കരണം, സ്ത്രീ ശാക്തീകരണവും പാർക്കിംഗ് പരിഹാരവും, ഹരിത ഉദ്യാനവും പരിസ്ഥിതി പഠന...

Read More >>
വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് അനുമതിയായി

Mar 3, 2026 02:22 PM

വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് അനുമതിയായി

വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്...

Read More >>
കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

Mar 3, 2026 02:17 PM

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

Mar 3, 2026 01:35 PM

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക്...

Read More >>
Top Stories